കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
കുവൈത്ത് സിറ്റി : കുവൈത്തിന്റെ പാരമ്പര്യ തെരുവ് എന്നറിയപ്പെടുന്ന മുബാറക്കിയ സൂക്കിന് സമീപം വന് തീപ്പിടുത്തം. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഞായറാഴ്ച ഉച്ചയോടെ അല്മുബാറക്കിയ ക്യാമ്പുകളിലെ സര്ക്കാര് ഉപകരണങ്ങള് സൂക്ഷിക്കുന്ന വെയര്ഹൗസിലാണ് അഗ്നിബാധയുണ്ടായത്. ഫര്ണിച്ചറുകളും സ്റ്റേഷനറികളുമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഈ സംഭവം പ്രദേശത്തെ സുരക്ഷയെയും അഗ്നിശമന സംവിധാനങ്ങളെയും കുറിച്ച് ആശങ്ക ഉയര്ത്തിയിട്ടുണ്ട്. മുബാറക്കിയ സൂക്കില് 2022 മാര്ച്ച് 31 നുണ്ടായ വലിയ അഗ്നി ബാധയില് വന് നാശ നഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി കച്ചവട സ്ഥാപനങ്ങള് അഗ്നിക്കിരയായി. മലയാളികളടക്കം പ്രവാസികളായ ഇന്ത്യന് വ്യാപാരികള്ക്ക് കനത്ത നഷ്ടമാണന്നുണ്ടായത്. അന്നത്തെ ദുരന്തത്തില് നിന്നും മുബാറക്കിയ സൂക്ക് പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരുമ്പോഴാണ് വീണ്ടും അഗ്നിബാധ. ആര്മി അഗ്നിശമന ഡിപ്പാര്ട്ട്മെന്റിന്റെ അഗ്നിശമന സേന തീയണച്ചതായി ആര്മി ചീഫ് ഓഫ് സ്റ്റാഫ് റിപ്പോര്ട്ട് ചെയ്തു.