കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്‍ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
ദുബൈ : ഹേറ്റ് സ്പീച്ച് അല്ലെങ്കില്‍ വിദ്വേഷ പ്രസംഗം ലോകത്ത് പലയിടത്തും വ്യാപകമായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ യുഎഇയില്‍ അത്തരത്തില്‍ വിദ്വേഷ പ്രസംഗമോ സംസാരമോ നടത്തിയാല്‍ പണി കിട്ടും. വിദ്വേഷ പ്രസംഗത്തിന് യുഎഇയില്‍ ഒരു വര്‍ഷം വരെ തടവോ 500,000 ദിര്‍ഹം മുതല്‍ 1 ദശലക്ഷം ദിര്‍ഹം വരെ പിഴയോ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി. രാജ്യത്തിന്റെ സീറോ ടോളറന്‍സ് നയത്തിന് ഏജന്‍സി ഊന്നല്‍ നല്കുന്നു. വിദ്വേഷം വളര്‍ത്തിയതിന് കുറ്റക്കാരെന്ന് കണ്ടെത്തുന്ന ആര്‍ക്കും കഠിനമായ ശിക്ഷകള്‍ ഉറപ്പുനല്‍കുന്നു. വിവേചനം, വിദ്വേഷം, തീവ്രവാദം എന്നിവയെ ചെറുക്കുന്നതിനുള്ള 2023ലെ ഫെഡറല്‍ ഡിക്രി നിയമം നമ്പര്‍ 34ന്റെ ആര്‍ട്ടിക്കിള്‍ 7 പ്രകാരം, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് ഉള്‍പ്പെടെ ഏതെങ്കിലും തരത്തിലുള്ള ആവിഷ്കാര മാര്‍ഗങ്ങളിലൂടെ വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നവര്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. പബ്ലിക് പ്രോസിക്യൂഷന് ഇന്‍സ്റ്റയില്‍ പങ്കുവെച്ച വീഡിയയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.