
ഗള്‍ഫ് ന്യൂസ് മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ അബ്ദുല്‍ റഹ്മാന് ഹൃദയാഘാതം മൂലം അബുദാബിയില്‍ മരിച്ചു
അബുദാബി : വൈവിധ്യമാര്‍ന്ന സാഹിത്യ സംവേദന സദസുകളുടെ മഹാസംഗത്തിന് വേദിയൊരുക്കി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം. രാവിലെ 10ന് ഐഐസി പ്രസിഡന്റ് പി.ബാവഹാജി ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല അധ്യക്ഷനാകും. 11മണിക്ക് ‘കുട്ടി പെന്‍സില്‍’ സെഷനില്‍ ‘രചനയുടെ രസതന്ത്രം’ വിഷയത്തില്‍ മുരളി മംഗലത്ത്,ടികെ അബ്ദുസ്സലാം,ലത്തീഫ് മാസ്റ്റര്‍,കെകെ പീലിക്കോട്, ഹസിത നസീര്‍, സതീഷ് കാവിലകത്ത്,ജസ്സ ജമാല്‍ എന്നിവര്‍ കുട്ടികളുമായി സംവദിക്കും.
ഉച്ചക്ക് 2ന് മാപ്പിള തെയ്യത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി സെഷനില്‍ അഷ്റഫ് തൂണേരി, ഷാലി ബിജു, എം.കെ ഫിറോസ്, ഷംനാസ് വളയംകുളം,മുസ്തു ഊര്‍പ്പായി പങ്കെടുക്കും. വൈകുന്നേരം 4 മണിക്ക് ട്രാവലോഗില്‍ ബനി സദര്‍,അബ്ദുല്‍ വാസിഹ്, സിദ്ദീഖ് ട്രാവല്ഫുഡി, സഈദ നടേമ്മല്‍,ഹൈദര്‍ ബിന്‍ മൊയ്തു സംസാരിക്കും. 6.30ന് സാധാരണക്കാരന്റെ അസാധാരണ ജീവിതം പറയുന്ന പരിപാടിയില്‍ അബ്ദുല്‍ ജബ്ബാര്‍ ഹാജി,ഷാഹുല്‍ ഹമീദ്,ഡോ.മേരി തോമസ്, ഫനീഫ റെഡെക്സ്,റഹീം ചെമ്മാട് പങ്കെടുക്കും. ഇ.കെ ദിനേശന് ഉപസംഹാരം നടത്തുന്ന പരിപാടിയില്‍ റഫീഖ് തിരുവള്ളൂര്‍ മോഡറേറ്ററായിരിക്കും. രാത്രി 8.30ന് റാഫി പാവറട്ടിയും സംഘവും അവതരിപ്പിക്കുന്ന ഗസലിരവ് നടക്കും. നാളെ രാവിലെ 9.30 ന് മഹാകവി പുലിക്കോട്ടില്‍ സ്മൃതി സദസില്‍ പുലിക്കോട്ടില്‍ പാട്ടുകെട്ടിയ കാലം എന്ന വിഷയത്തില്‍ മോയിന്‍കുട്ടി വൈദ്യര് സ്മാരകം മുന്‍ ചെയര്‍മാനും ചന്ദ്രിക മുന്‍ പത്രാധിപരുമായ സി.പി സൈതലവി പ്രഭാഷണം നടത്തും. റബീഹ് ആട്ടീരി മുഖവുര പറയും. തുടര്‍ന്ന് ‘മാപ്പിള സാഹിത്യവും കേരള സംസ്കാരവും’ വിഷയത്തില്‍ അബ്ദുറഹ്മാന് മാങ്ങാട് സംസാരിക്കും. ഉച്ചക്ക് 2ന് ‘കഥ: നാടും മറുനാടും’ സെഷനില്‍ ശിഹാബുദ്ദീന് പൊയ്ത്തുംകടവ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. വെള്ളിയോടന് മോഡറേറ്ററാകും. 3 മണിക്ക് മീറ്റ് ദ പോയറ്റ് സെഷന് നടക്കും. 4.30ന് വനിതാ സെഷനില്‍ ഡോ.സൗമ്യ സരിന്, ഡോ.താഹിറ കല്ലുമുറിക്കല്‍, ഡോ.ഹസീന ബീഗം,ഷെറീന ഫൈസല്‍, എം.എ ഷഹനാസ്, ഹുസ്ന റാഫി,ഹുസ്ന റസാഖ് സംസാരിക്കും. തുടര്‍ന്ന് റാഷിദ് ഹമീദിന്റെ പ്രണയത്തുരുത്തിലേക്ക് ഒരു വിനോദയാത്ര,കെഎ മുട്ടിക്കോടിന്റെ കനലെരിയുമ്പോള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. രണ്ടാം ഹാളില്‍ പുസ്തക ചര്‍ച്ചയും നടക്കും.
വൈകുന്നേരെ 7 മണിക്ക് നടക്കുന്ന സമാപന സാംസ്കാരിക സമ്മേളനത്തില്‍ ഐഐസി സാഹിത്യ പുരസ്കാരം ശിഹാബുദ്ദീന് പൊയ്ത്തുംകടവിന് സമ്മാനിക്കും. അറബി മലയാളം ബിബ്ലിയോഗ്രഫി പ്രകാശനവും നടക്കും. സയ്യിദ് അബ്ദുല്‍ അഷ്റഫ് പ്രകാശനം ചെയ്യും. ഷാജഹാന് മാടമ്പാട്ട് പുസ്തകം ഏറ്റുവാങ്ങും. തുടര്‍ന്ന് ഷാജഹാന് മാടമ്പാട്ടും സി.പി സൈതലവിയും എം.ടി വാസുദേവന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. യു.അബ്ദുല്ല ഫാറൂഖി, ഷുക്കൂറലി കല്ലുങ്ങല്‍,അബ്ദുറഹ്മാന് തങ്ങള്‍,അബ്ദുറഹ്മാന്‍ഹാജി,അബൂബക്കര്‍ കുറ്റിക്കോല്‍,സലീം വിഐ,അഡ്വ.മുഹമ്മദ്കുഞ്ഞി,സൂരജ്,ഗണേഷ് ബാബു,കുഞ്ഞിരാമന് നായര്‍,ജയറാം റായ്,ബീരാന്‍കുട്ടി,സുരേഷ്കുമാര്‍,ബിസി അബൂബക്കര്‍ പ്രസംഗിക്കും.