മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പബ്ലിക് റിലേഷന്‍സ് വിങ് ലീഡര്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാം ജനുവരി 12ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.30 വരെ അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ നടക്കും. നേതൃപരിശീലന ക്യാമ്പിന് പ്രമുഖ പരിശീലകന് അഡ്വ.മുഹമ്മദ് ബിലാല്‍ നേതൃത്വം നല്‍കും. സംഘാടനം,പ്രസംഗ പരിശീലനം,തൊഴില്‍ രംഗത്തെ ഉയര്‍ച്ച തുടങ്ങി എല്ലാ മേഖലകളെയും സ്പര്ശിക്കുമെന്നതാകും പ്രോഗ്രാമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയുടെ ലോഗോ പ്രകാശനം ഇസ്്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി നിര്‍വഹിച്ചു. ചടങ്ങില്‍ ടി.മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര്,ബിസി അബൂബക്കര്‍,പബ്ലിക് റിലേഷന്‍സ് സെക്രട്ടറി അഡ്വ.ശറഫുദ്ദീന്‍,ഹാഷിം ഹസന്‍കുട്ടി,അബൂദാബി കെഎംസിസി ഭാരവാഹികളായ സിഎച്ച് യൂസുഫ് മാട്ടൂല്‍,ടികെ അബ്ദുസ്സലാം,റഷീദ് പട്ടാമ്പി,അനീസ് മംഗലം,മൊയ്തുട്ടി വേളേരി,അബൂദാബി സുന്നി സെന്റര്‍ സെക്രട്ടറി ഹാരിസ് ബാഖവി,ബാവാസ് ബിസിനസ് സൊല്യൂഷന്‍സ് എംഡി നാസര്‍ ഹുദവി പയ്യനാട്,അസീസ് കാളിയാടാന്‍,ശാഹിദ് ചെമ്മുക്കന്‍, ഫൈസല്‍ പെരിന്തല്‍മണ്ണ,സമീര്‍ പുറത്തൂ ര്‍,അബ്ദുറഹ്മാന് വേങ്ങര,സലീം നാട്ടിക,ജാഫര്‍ തെന്നല,ടിവി അബ്ദുസ്സമദ് പങ്കെടുത്തു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് സംഘാടകര്‍ അറിയിച്ചു. വെബ്സൈ റ്റ് ലിങ്ക് വഴിയോ ക്യൂആര്‍ കോഡ് വഴിയോ രജിസ്റ്റര്‍ ചെയ്യാം.കൂടുതല്‍ വിവരങ്ങള്‍ക്ക് 026424488, 0559188600 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.