
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച നാലാമത് ഹോളി ഖുര്‍ആന്‍ പാരായണ മത്സരത്തിന് ഭക്തിസാന്ദ്രമായ പരിസമാപ്തി. ജനപങ്കാളിത്തം കൊണ്ടും ഔഖാഫ് പ്രതിനിധികളുടെ വിധി നിര്‍ണയം കൊണ്ടും ഉന്നതമായ ഖുര്‍ആന്‍ പാരായണ നിലവാരം കൊണ്ടും പരിപാടി ശ്രദ്ധേയമായി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഖുര്‍ആനിനോട് ആദരവും അതിന്റെ ആത്മീയവും സര്‍ഗാത്മകവും മാനവികവുമായ മേഖലയില്‍ പ്രതിഭകള്‍ മാറ്റുരച്ചു. സമാപന ദിനം പത്തു മുതല്‍ പതിനെട്ട് വയസ് വരെയുള്ള ആണ്‍കുട്ടികളുടെ പാരായണ മത്സരമാണ് നടന്നത്. സമാപന സംഗമത്തില്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല സ്വാഗതം പറഞ്ഞു. റിലീജിയസ് വിങ് സെക്രട്ടറി ഇസ്ഹാഖ് നദ്വി സമ്മാനദാന ചടങ്ങ് നിയന്ത്രിച്ചു. ട്രഷറര്‍ ബിസി അബൂബക്കര്‍ നന്ദിയും പറഞ്ഞു.
മത്സരിച്ച മൂന്ന് വിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മൂന്ന് വീതം വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസും ഉപഹാരവും അറബ് ബിസിനസ് പ്രമുഖരായ ശൈഖ് ഖാലിദ് മുഹമ്മദ് അബ്ദുല്ല അല്‍ ബലൂഖി,യൂനുസ് സൈനല്‍ അല്‍ ഖോറി,അബ്ദുല്ല മുഹമ്മദ് അല്‍ ബലൂഖി,ഡോ.അബൂബക്കര്‍ കുറ്റിക്കോല്‍,ശാഹുല്‍ ഹമീദ് നോബിള്‍ ഗ്രൂപ്പ്,അബൂബക്കര്‍ അല്‍ ഖയ്യാം, അബ്ദുള്ള ഫാറൂഖി,സിഎച്ച് യൂസുഫ് മാട്ടൂല്‍,കബീര്‍ ഹുദവി സമ്മാനിച്ചു. ജനറല്‍ വിഭാഗത്തില്‍ മുഹ്സിന് റാസ കരിംഗഞ്ച് (അജ്മാന്),സയ്ഫ് അലി സിദ്ദീഖ് (അബുദാബി),മുഹമ്മദ് ഷമ്മാസ്(അബുദാബി )എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പത്ത് മുതല്‍ പതിനെട്ട് വയസ് വരെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അമീര്‍ അബ്ദുല്ല(അജ്മാന്),ഫസ്സ അന്‍വര്‍(ദുബൈ),മുഹമ്മദ് ബിലാല്‍ (അജ്മാന്) എന്നിവരാണ് വിജയികള്‍. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മിന്‍ഹ ഫാത്തിമ (അബുദാബി),സൈനബ് അബ്ദുറഷീദ് (ദുബൈ),റുവാ അന്‍വര്‍ (ദുബൈ) എന്നിവരാണ് വിജയികള്‍. ഔഖാഫ് പണ്ഡിത പ്രതിഭകളായ ഡോ.അഹ്മദ് ബക്കര്‍ അഹമ്മദ്,ഹാസിം മുഹമ്മദ് അല്‍ അശ്രി,നാഹിദ് സാലിം അഹമ്മദ് അല്‍ നാസര്‍ അല്‍ ഔലഖീ എന്നിവര്‍ക്കുള്ള ഇസ്ലാമിക് സെന്ററിന്റെ ഉപഹാരം ഭാരവാഹികളായ ടി.ഹിദായത്തുല്ല, ബിസി അബൂബക്കര്‍,ഇസ്ഹാഖ് നദ്വി സമര്‍പ്പിച്ചു. വിധിനിര്‍ണയ വേദി അലവിക്കുട്ടി ഹുദവി മുണ്ടം പറമ്പ് നിയന്ത്രിച്ചു. ഇസ്ലാമിക് സെന്റര്‍ ഭാരവാഹികളായ അബ്ദുല്‍ റഊഫ് അഹ്സനി,വിപികെ അബ്ദുല്ല,ഇബ്രാഹീം മുസ്ലിയാര്,അബ്ദുല്ല നദ്വി,എഞ്ചിനീയര്‍ സമീര്‍,അഷ്റഫ് ഹാജി വാരം, ഹാഷിം ഹസന്‍കുട്ടി,ഹുസൈന്.സി,സുനീര്‍ ബാബു,മഷൂദ് നീര്ച്ചാല്, ജാഫര്‍ കുറ്റികോട്,കമാല്‍ മല്ലം നേതൃത്വം നല്കി. മികച്ച പാരായണ പ്രതിഭകള്‍ക്ക് സ്പെഷ്യല്‍ ജൂറി പുരസ്കാരവും ശ്രോതാക്കളില്‍ നിന്ന് തിരഞ്ഞെടുത്തവര്‍ക്ക് ആകര്‍ഷകമായ സമ്മാനവും മെഗാ സമ്മാനമായി തിരഞ്ഞെടുക്കപ്പെട്ട ഒരാള്‍ക്ക് സൗജന്യ ഉംറ പാക്കേജും നല്കി.
അഷ്റഫ് പൊന്നാനി,റഷീദ് പട്ടാമ്പി,ഹംസ നടുവില്‍,ബാസിത്ത് കായക്കണ്ടി,അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍,അനീസ് മാങ്ങാട്,ഹനീഫ് കാസര്‍കോട്,ഷഹീന് തങ്ങള്‍,നൂറുല്ല പള്ളിപ്പുറം, ഇസ്ലാമിക് സെന്റര്‍ മുന്‍ സെക്രട്ടറിമാരായ അഡ്വ. മുഹമ്മദ് കുഞ്ഞി,ടികെ അബ്ദുസ്സലാം,റസാഖ് ഒരുമനയൂര്‍, അഹ്മദ് നസീം ബാഖവി പങ്കെടുത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ യുഎം അബ്ദുറഹ്മാന് മുസ്ലിയാര് വിശിഷ്ടാതിഥിയായിരുന്നു.