മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
അബുദാബി : ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ കള്‍ച്ചറല്‍ വിഭാഗം സംഘടിപ്പിക്കുന്ന സംഗീത നിശ ‘മുറ്റത്തെ മുല്ല സീസണ് 2’ നാളെ വൈകുന്നേരം 7.30ന് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പ്രതിഭാധനരായ കലാകാരന്മാര്ക്ക് അവരുടെ സര്‍ഗശേഷി അവതരിപ്പിക്കാനുള്ള വേദി എന്നനിലയിലാണ് എല്ലാവര്‍ഷവും കള്‍ച്ചറല്‍ വിഭാഗം പരിപാടി സംഘടിപ്പിക്കുന്നത്. അബുദാബിയിലെ ഇരുപതില്പരം പ്രവാസികളെ ഉള്‍പ്പെടുത്തികൊണ്ടാണ് സംഗീതനിശ സംഘടിപ്പിക്കുന്നത്. അബുദാബി മാട്ടൂല്‍ കെഎംസിസി ടീമിന്റെ കോല്‍ക്കളിയും അരങ്ങേറും. പ്രവേശനം സൗജന്യമണ്.