
മരുഭൂമിയില്‍ കുടുങ്ങി സഊദി കുടുംബം; ഡ്രോണ്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി
അബുദാബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന റമസാന്‍ കാല ഖുര്‍ആന്‍ പാരായണ മത്സരം മാര്‍ച്ച് 14,15,16 തീയതികളില്‍ നടക്കും. യുഎഇയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. 10 വയസിനും 18 വയസിനും ഇടയിലുള്ള ആണ്‍കുട്ടികള്‍,15 വയസു വരെയുള്ള പെണ്‍കുട്ടികള്‍,19 വയസിനു മുകളിലുള്ള പുരുഷന്മാര് എന്നീ കാറ്റഗറികളിലാണ് മത്സരം. ഇസ്ലാമിക് സെന്റര്‍ റിലീജിയസ് വിഭാഗമാണ് മത്സരം സംഘടിപ്പിക്കുന്നത്. മൂന്ന് വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 50,000,30,000,20,000 ഇന്ത്യന്‍ രൂപ ക്യാഷ് പ്രൈസ് സമ്മാനിക്കും. ഖുര്‍ആനോട് ആദരവും അതിന്റെ ആത്യാത്മികവും മാനവികവുമായ മേഖലകളെ അടുത്തറിയാനും വളര്‍ന്നുവരുന്ന തലമുറയുടെ ഖുര്‍ആനിക ബന്ധം വളര്‍ത്തിയെടുക്കാനും ഇന്ത്യന്‍ സമൂഹത്തില്‍ ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന സവിശേഷ മാതൃകകള്‍ പകര്‍ന്നു നല്‍കാനുമാണ് ഇസ്ലാമിക് സെന്റര്‍ ഹോളി ഖുര്‍ആന്‍ മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐഐസി പ്രസിഡന്റ് പി.ബാവഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഐഐസി മാനേജിങ് കമ്മിറ്റി യോഗം വ്യക്തമാക്കി. മാര്‍ച്ച് 16ന് രാത്രിയാണ് ഗ്രാന്റ് ഫിനാലെ. യുഎഇയിലെ പ്രമുഖ മതപണ്ഡിതരാണ് വിധി കര്‍ത്താക്കള്‍. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 25 നകം പേര് റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കും രെജിസ്ട്രേഷനും ബന്ധപ്പെടുക: 02642 4488,050 129 5750,055 824 3574.