
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
അബുദാബി: 1974 മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പൊന്നാനിക്കാരുടെ കൂട്ടായ്മയായ പൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റി ഇഫ്താര്‍ സംഘമവും അവാര്‍ഡ്ദാനവും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ചു. ദീര്‍ഘകാലം സംഘടനക്കുവേണ്ടി സ്തുത്യര്‍ഹ സേവനമനുഷ്ടിച്ച സുബൈദ ടീച്ചറെ പരിപാടിയില്‍ അനുമോദിച്ചു. പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയ വിദ്യാര്‍ഥികളായ സന ഫഹ്മിദ,യുംന അനൂഷ്, മിന്‍ഹ മന്‍സൂര്‍, ഷിരിന്,മുഹമ്മദ് ഷിഹാദ്,റിഹാബ്,അബൂബക്കര്‍ എന്നിവരെ അവാര്‍ഡുകള്‍ നല്കി ആദരിച്ചു. വനിതാവിഭാഗം വീടുകളില്‍നിന്ന് ഒരുക്കിയ വിഭവങ്ങള്‍ ഇഫ്താര്‍ മീറ്റിനെ മധുരിതമാക്കി. ആക്ടിങ് പ്രസിഡന്റ് ഷാജി,ജനറല്‍ സെക്രട്ടറി റഈസ്,ട്രഷറര്‍ അഫ്സല്,ഭാരവാഹികളായ കൈനാഫ്,ഷഫീഖ്,അബ്ദുല്‍ മജീദ്,താഹ മാസ്റ്റര്‍,അക്ബര്‍ പാലക്കല്‍,മന്‍സൂര്‍,ഷക്കീബ്,അനൂഷ്,നൂര്‍ഷാ,അമീര്‍,മുഹ്സിന്,തമീം നേതൃത്വം നല്കി.