
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
അബുദാബി: ഇസ്ലാം ഉദ്ഘോഷിക്കുന്ന മാനവ സൗഹാര്‍ദത്തിന്റെ സന്ദേശം ഉയര്‍ത്തിപിടിച്ച് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ ഗാതറിങ് ശ്രദ്ധേയമായി. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള ആളുകള്‍ സംഗമിച്ച ഇഫ്താര്‍ സദസ് വേറിട്ട അനുഭവമായി. ഇമാറാത്തിന്റെ മനുഷ്യ സാഹോദര്യവും സഹിഷ്ണുതയും വ്യക്തമാക്കുന്ന അപൂര്‍വ സംഗമത്തിനാണ് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വേദിയായത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാശിമി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അംബസഡര്‍ സഞ്ജയ് സുധീര്‍ മുഖ്യാതിഥിയായിരുന്നു.
ചടങ്ങില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി ബാവഹാജി അധ്യക്ഷനായി. സ്നേഹവും സഹിഷ്ണുതയുമാണ് റമസാന്‍ നല്കുന്ന സന്ദേശമെന്ന് സഞ്ജയ് സുധീര്‍ പറഞ്ഞു. യുഎഇയുടെ സംസ്കാരം പോലെ തന്നെ ഈ ഇഫ്താര്‍ കൂട്ടായ്മ മനുഷ്യസംസ്കാരത്തിന്റെ ഏകീകരണം വ്യക്തമാക്കുന്നതാണ്. ഇത്തരം കൂട്ടായ്മകള്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ഊര്‍ജം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് രണ്ടത്താണി, അബുദാബി കമ്മ്യൂണിറ്റി പൊലീസ് മേധാവി ആയിഷ ഷെഹ, വേള്‍ഡ് കെഎംസിസി വൈസ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി,സെക്രട്ടറി ഡോ.അലി,അബ്ദുറഹ്മാന് ഹാജി ബനിയാസ് സ്പൈക്,ജെമിനി ഗണേഷ് ബാബു,ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍,സൂരജ് പ്രഭാകരന് (അഹല്യ ഗ്രൂപ്പ്),വിഐ സലീം(ലുലു),ഇന്ത്യ ന് ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി പി.ഹിദായത്തുല്ല പറപ്പൂര് സ്വാഗതവും ബിസി അബൂബക്കര്‍ നന്ദിയും പറഞ്ഞു. വിവിധ സംഘടനാ പ്രതിനിധികളായ അബ്ദുറഹ്മാന് തങ്ങള്‍ (സുന്നി സെന്റര്‍), സിഎച്ച് യൂസുഫ് മാട്ടൂല്‍ (കെഎംസിസി),സുജിത് കെഎം (ഐഎസ്സി),ബീരാന്‍കുട്ടി(കെഎസ്സി),സലീം ചിറക്കല്‍(മലയാളി സമാജം),ഭാരതി (ലേഡീസ് അസോസിയേഷന്) പ്രസംഗിച്ചു. ഡോ.ബിആര്‍ ഷെട്ടി, സിംസാറുല്‍ ഹഖ് ഹുദവി,സലീം വിഐ,കുഞ്ഞിരാമന് നായര്‍,അഡ്വ. മുഹമ്മദ്കുഞ്ഞി,ടികെ അബ്ദുസ്സലാം,അഷ്റഫ് പൊന്നാനി,റഷീദ് പട്ടാമ്പി,യേശുശീലന്‍ റംസാന് സന്ദേശം നല്കി. ഇസ്്ലാമിക് സെ ന്റര്‍ ഭാരവാഹികളായ വിപികെ അബ്ദുല്ല,സി.സമീര്‍,അബ്ദുല്ല നദ്വി,സികെ ഹുസൈന്,ഇസ്ഹാഖ് നദ്വി,ഹാഷിം ഹസന്‍കുട്ടി,ജഅ്ഫര്‍ കുറ്റിക്കോട്,സുനീര്‍ ബാബു,മഷൂദ് നീര്ച്ചാല്,കമാല്‍ മല്ലം നേതൃത്വം നല്കി.