
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ഹത്തയിലെ നാഷണല്‍ ഗാര്‍ഡ് സേനയോടൊപ്പം ഇഫ്താറില്‍ പങ്കുചേര്‍ന്നു. റമസാനിലെ ആദ്യ വാരാന്ത്യത്തില്‍ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന സൈനികര്‍ക്കൊപ്പം നോമ്പ് തുറക്കുന്ന ചിത്രങ്ങള്‍ എക്സില്‍ പോസ്റ്റ് ചെയ്തു. സൈനികര്‍ ഇഫ്താര്‍ ഭക്ഷണ പെട്ടികളുമായി നോമ്പ് തുറക്കാന്‍ അദ്ദേഹത്തോടൊപ്പം ഇരുന്നു. ‘ഹത്തയിലെ നാഷണല്‍ ഗാര്‍ഡിന്റെ ഉദ്യോഗസ്ഥരോടൊപ്പം ഇഫ്താറിനായി ചേരുന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് ശൈഖ് ഹംദാന്‍ എഴുതി. വിശുദ്ധ മാസത്തില്‍ കുടുംബങ്ങളില്‍ നിന്ന് അകലെയാണെങ്കിലും നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനുള്ള അവരുടെ സമര്‍പ്പണം ശരിക്കും ശ്രദ്ധേയമാണ്. നമ്മുടെ രാജ്യം സ്ഥിരതയുടെയും സമൃദ്ധിയുടെയും ഒരു വിളക്കുമാടമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ 24 മണിക്കൂറും ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. ശൈഖ് ഹംദാന്‍ സൈനികരോടൊപ്പം പ്രാര്‍ത്ഥനയിലും പങ്കുചേര്‍ന്നു. പ്രദേശത്ത് പര്യടനം നടത്തിയ ശൈഖ് ഹംദാന്‍ അതിര്‍ത്തിയിലെ സൈനിക യൂണിറ്റുകളുടെ പ്രവര്‍ത്തന വശങ്ങളെക്കുറിച്ച് മനസ്സിലാക്കി. ദുബൈയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് റമസാന്‍ മാസത്തില്‍ വഴക്കമുള്ളതും വിദൂരവുമായ ജോലി സമയം നല്‍കുമെന്ന് ശൈഖ് ഹംദാന്‍ പ്രഖ്യാപിച്ചിരുന്നു. തിങ്കള്‍ മുതല്‍ വ്യാഴം വരെ അഞ്ചര മണിക്കൂര്‍ ജോലിയും വെള്ളിയാഴ്ച മൂന്ന് മണിക്കൂറും ജോലി സമയം നിജപ്പെടുത്തിയിരുന്നു.