
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
അബുദാബി: നോമ്പ് തുറക്കാനുള്ള സമയം ഓര്‍ത്ത് അമിതവേഗത്തില്‍ വാഹനമോടിച്ചു പോകേണ്ടതില്ല. നോമ്പുകാരെ കാത്ത് പാതയോരങ്ങളില്‍ ഇഫ്താര്‍ വിഭവങ്ങളുമായി അബുദാബി പൊലീസ് സ്നേഹത്തോടെ നില്‍ക്കുന്നുണ്ട്. ഫസ്റ്റ് അബുദാബി ബാങ്ക്,സായിദ് ചാരിറ്റബിള്‍ ആന്റ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് എന്നിവയുമായി ചേര്‍ന്നാണ് അബുദാബി പൊലീസ് വാഹനമോടിക്കുന്നവര്‍ക്ക് ഇഫ്താര്‍ പാക്കുകള്‍ സമ്മാനിക്കുന്നത്. അബുദാബിയിലെയും അല്‍ഐനിലെയും കുടുംബങ്ങള്‍ക്കും ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. മഹത്തായ ലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ മാനുഷിക പ്രവര്‍ത്തനം, കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പരമപ്രധാനമാണെന്ന് അബുദാബി പൊലീസ് അഭിപ്രായപ്പെട്ടു.