
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ഷാര്‍ജ: ചെറവല്ലൂര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് നാലാമത് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഏഷ്യന്‍ എംപെയര്‍ ഹോട്ടലില്‍ നടന്ന സംഗമത്തില്‍ യുഎഇയിലെ വിവിധ എമിറേറ്റ്സുകളില്‍ നിന്നുള്ള പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ചെറവല്ലൂര്‍ ഗ്രാമവാസികള്‍ ജാതിമത ഭേദമെന്യേ സ്നേഹത്തോടെയും പരസ്പര ബഹുമാനത്തോടെയും സമാധാനത്തോടെയും ഒരു കുടുംബം പോലെ ജീവിക്കുന്നവരാണെന്ന് സമാപന സന്ദേശം നല്കിയ പ്രവീണ്‍ ഇക്രൂ പറഞ്ഞു. ലഹരിക്കെതിരെ ശക്തമായ ബോധവത്കരണം അനിവാര്യമാണെന്ന് ഷഹീര്‍ ചെറവല്ലൂര്‍ പറഞ്ഞു. ഫാസില്‍ ചെറവല്ലൂര്‍,ഷമീര്‍ പി.കെ,ശുഹൈബ്,ഷബീര്‍ പ്രസംഗിച്ചു. ഫസലുറഹ്മാന് സ്വാഗതവും ഫൈഹാന് നിസാം പൂവ്വാങ്കര നന്ദിയും പറഞ്ഞു.