
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
കുവൈത്ത് സിറ്റി: കണ്ണൂര്‍ മണ്ഡലം കെഎംസിസി കുവൈത്ത് സിറ്റി മിര്‍ഗാബ് രാജ്ബാരി റെസ്റ്റാറന്റില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡോ. സയ്യിദ് ഗാലിബ് അല്‍ മശ്ഹൂര്‍ തങ്ങള്‍ അധ്യക്ഷനായി. ആബിദ് ഖാസിമി റമസാന്‍ സന്ദേശം നല്കി. സംസ്ഥാന ഭാരവാഹികളായ ഹാരിസ് വള്ളിയോത്ത്,ഫാറൂഖ് ഹമദാനി,സലാം ചെട്ടിപ്പടി,ജില്ലാ നേതാക്കളായ നവാസ് കുന്നുംകൈ,സാബിത്ത് ചെമ്പിലോട്,കുഞ്ഞബ്ദുല്ല തയ്യില്‍,ഷമീദ് മമാക്കുന്ന്,സയ്യിദ് ഉവൈസ് തങ്ങള്‍,സയ്യിദ് ഉമ്രാന് നാസര്‍ അല്‍ മശ്ഹൂര്‍ പ്രസംഗിച്ചു. റിയാസ് തോട്ടട ഖിറാഅത്ത് നടത്തി. സാഹിര്‍ കിഴുന്ന,മുഹമ്മദലി മുണ്ടേരി,റിയാസ് കടലായി,നൗഫല്‍ കാടാങ്കോട്,തല്‍ഹത്ത് വാരം, മുസ്തഫ ടിവി നേതൃത്വം നല്കി. സ്തുത്യര്‍ഹ സേവനത്തിന് നൂറുദ്ദീന്‍ എംപി,സിറാജുദ്ദീന്, അബ്ദുറഹ്മാന് എന്നിവരെ സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ മൊമെന്റോ നല്കി ആദരിച്ചു. സെക്രട്ടറി എംകെ റഈസ് ഏഴറ സ്വാഗതവും ട്രഷറര്‍ നൗഷാദ് കക്കറയില്‍ നന്ദിയും പറഞ്ഞു.