
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ഷാര്‍ജ: നോമ്പു തുറക്കെത്തിയവര്ക്ക് രൂചിയൂറും കേരളീയ വിഭവങ്ങള്‍ വിളമ്പി ഷാര്‍ജ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി. റമസാനിന്റെ പതിനാലാം ദിനം ഷാര്‍ജ കെഎംസിസി ഇഫ്താര്‍ ടെന്റിലൊരുക്കിയ സംഗമത്തിലാണ് ബിരിയാണിക്കും ഫ്രൂട്ട്സിനും പുറമേ ജ്യൂസും വിവിധതരം പൊരിക്കടികളുമൊരുക്കി വ്രത വിശുദ്ധിയുമായെത്തിയവരെ വിരുന്നൂട്ടിയത്. സംഗമം ഷാര്‍ജ കെഎംസിസി പ്രസിഡന്റ് ഹാശിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു. നാദാപുരം മണ്ഡലം പ്രസിഡന്റ് പിപി റഫീഖ് അധ്യക്ഷനായി.
കെവികെ ജാതിയേരി ഖിറാഅത്ത് നടത്തി. അന്‍സാര്‍ നന്മണ്ട മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഹാരിസ് കയ്യാല സ്വാഗതം പറഞ്ഞു. ഷാര്‍ജ കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം,വൈസ് പ്രസിഡന്റ് ടി.ഹാഷിം, കബീര്‍ ചാന്നാങ്കര,ത്വയ്യിബ് ചേറ്റുവ,സെക്രട്ടറി നസീര്‍ കുനിയില്‍,ഫസല്‍ തലശ്ശേരി,ഷാനവാസ് കെഎസ്,കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എടി അബൂബക്കര്‍ പ്രസംഗിച്ചു. സുബൈര്‍ മസാക്കിന് മുഖ്യാഥിതിയായി. മണ്ഡലം ഭാരവാഹികളായ ലിയാഖത്തലി, ഷംസു വാണിമേല്‍,ഫൈസല്‍ എരെറക്കല്,കെസികെ ഇസ്മായീല്‍,സജീര്‍ അടുക്കത്ത്, ഫൈസല്‍ വാണിമേല്‍,പികെ റാഷിദ്,നിസാര്‍ മാലോല്‍,ഷബീര്‍ നേതൃത്വംനല്കി.