
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ദുബൈ: പുത്തനത്താണി ചുങ്കം നിവാസികളുടെ കൂട്ടായ്മയായ ‘ചുങ്കം പ്രവാസി’ യുഎഇ ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം റാശിദിയ്യയില്‍ അജ്മാന് ഫ്രണ്ട്ലൈന് ബ്രിട്ടീഷ് സ്കൂള്‍ ഡയരക്ടര്‍ കെ.അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. പി അലിബാവ അധ്യക്ഷനായി. ഈ വര്‍ഷം നടപ്പാക്കുന്ന സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ഭവന നിര്‍മാണ സഹായം,ആതുര ശുശ്രൂഷാ സഹായങ്ങള്‍ എന്നിവ ഉള്‍പ്പെടെ 12 ലക്ഷം രൂപയുടെ പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്കി. കെപി അബ്ദുല്‍ അസീസ്,അനീസ്,എപി റഹീം,മജീദ് കെ,റഷീദ് എംസി,ഹകീം സിപി,പി.ഇബ്രാഹീം,യാസര്‍ അറഫാത്ത്,പാറമ്മല്‍ അബു,ഇളാമുദ്ദീന്,സിപി മുഹമ്മദ് റാഫി പ്രസംഗിച്ചു.