കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്‍ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
ദുബൈ : കാറുകളുടെ സാങ്കേതികത്തകരാര്‍ മറച്ചുവെച്ച് വില്‍പ്പന നടത്തുന്നവര്‍ക്ക് ഒരുലക്ഷം ദിര്‍ഹംവരെ പിഴ ചുമത്തുമെന്ന് ഉപഭോക്തൃ കോടതിയുടെ മുന്നറിയിപ്പ്. അബദ്ധത്തില്‍ ഇത്തരം ചതിക്കുഴിയില്‍ വീഴുന്നവര്‍ക്ക് വില്‍പ്പനക്കാരനെതിരേ നിയമനടപടി സ്വീകരിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. തകരാറുള്ള സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിറ്റ വ്യക്തിക്കെതിരെ അധികാരപരിധിയുള്ള എമിറേറ്റിലെ അധികാരികള്‍ക്ക് പരാതി നല്‍കാം. എന്നാല്‍ വില്പ്പനക്കാരന് നല്കിയ കാറിന് വാറന്റി ഉണ്ടെങ്കില്‍ അതിന്റെ കാലയളവില്‍ കാറിന് തകരാറുണ്ടെങ്കില്‍ മാത്രമേ വില്‍പ്പനക്കാരനുമായി വാറന്റിക്കായി ക്ലെയിം ചെയ്യാന്‍ സാധിക്കുകയുള്ളു.
വില്പ്പനക്കാരന് ഉത്പന്നത്തിന്റെ ശരിയായ വിവരണം ഉപഭോക്താവിന് നല്‍കണമെന്നാണ് യുഎഇ നിയമം.
യുഎഇ ഉപഭോക്തൃ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 24 (1)പ്രകാരം ഒരു വില്പ്പനക്കാരന് വില്‍ക്കുന്ന ഉത്പന്നം വികലമാണെങ്കില്‍ വില്‍പ്പനക്കാരനില്‍ നിന്ന് നഷ്ടപരിഹാരം ക്ലെയിം ചെയ്യാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. ഉപഭോക്താക്കളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കാന്‍ യുഎഇ സാമ്പത്തിക മന്ത്രാലയത്തിനോ ഓരോ എമിറേറ്റിലെയും യോഗ്യതയുള്ള അതോറിറ്റിക്കോ അധികാരവുമുണ്ട്. 2023ലെ 66ാം നമ്പര്‍ കാബിനറ്റ് തീരുമാനത്തിലെ ആര്‍ട്ടിക്കിള്‍ 35 ഇത് ശക്തമായി പറയുന്നുണ്ട്.
ആര്‍ട്ടിക്കിള്‍ 66 പ്രകാരം കേടായി ഉപയോഗിച്ചതോ പുതുക്കിയതോ ആയ ഉത്പന്നങ്ങള്‍ വിറ്റാല്‍ വില്പ്പനക്കാരന് 100,000 ദിര്‍ഹം പിഴ ചുമത്താമെന്നാണ് നിയമം. യുഎഇയില്‍ നടപ്പാക്കിയ കര്‍ശനമായ ഉപഭോക്തൃ സംരക്ഷണ നിയമമനുസരിച്ച് സത്യസന്ധമായ ഉല്‍പ്പന്ന വിവരണങ്ങള്‍ നല്‍കണമെന്നും തെറ്റായ പരസ്യങ്ങള്‍ നിരോധിക്കണമെന്നും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യപ്രചാരണമോ വിവരണങ്ങളോ പാടില്ലെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.