ഗസ്സയിലേക്ക് യുഎഇ സഹായപ്രവാഹം
അബുദാബി : യുഎഇയില്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചാല്‍ വന്‍ പിഴ ഈടാക്കും. വാഹനത്തിന്റെ നമ്പര്‍പ്ലേറ്റ് മറയ്ക്കുന്ന രീതിയില്‍ സാധനങ്ങള്‍ വയ്ക്കുകയോ നമ്പര്‍ വ്യക്തമല്ലാത്ത വിധത്തില്‍ കേടുവരുത്തുകയോ ചെയ്താല്‍ 20,000 ദിര്‍ഹം വരെയാണ് പിഴ. 2024 ലെ ട്രാഫിക്ക് റഗുലേഷന്, യുഎഇ ഫെഡറല്‍ ഡിക്രി നിയമം 14 പ്രകാരമാണിത്. ഫെഡറല്‍ ഡിക്രിനിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 34 ലൈസന്‍സ് നമ്പര്‍പ്ലേറ്റുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശനമായ പിഴ ഈടാക്കുമെന്ന് അധികൃതര്‍ ഓര്‍മപ്പെടുത്തി. വ്യാജ നമ്പര്‍പ്ലേറ്റ് നിര്‍മിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുക,നമ്പര്‍പ്ലേറ്റിലെ വിവരങ്ങള്‍ മറ്റു കാര്യങ്ങള്‍ക്കായി ഉപയോഗിക്കുക, നമ്പര്‍പ്ലേറ്റ് വികലമാക്കുകയോ അതില്‍ മാറ്റം വരുത്തുകയോ മറ്റുളളവരെ ഉപയോഗിക്കാന്‍ അനുവദിക്കുകയോ ചെയ്യുക,ലൈസന്‍സിങ് അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു വാഹനത്തില്‍ നിന്ന് മറ്റൊരു വാഹനത്തിലേക്ക് നമ്പര്‍ പ്ലേറ്റ് മാറ്റുക,നിയമം ലംഘിച്ച് നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കുക ഇവയെല്ലാം കടുത്ത നിയമലംഘനമാണ്. കുറ്റകൃത്യത്തിന്റെ വ്യാപ്തിയനുസരിച്ച് പിഴയോ ജയില്‍ ശിക്ഷയോ ലഭിക്കും. മാത്രമല്ല, നമ്പര്‍ പ്ലേറ്റില്ലാതെ വാഹനമോടിച്ചാല്‍ 3000 ദിര്‍ഹമാണ് പിഴയും കൂടാതെ 23 ബ്ലാക്ക് പോയിന്റും വിധിക്കും. ആവശ്യമെങ്കില്‍ 90 ദിവസം വരെ വാഹനം കണ്ടുകെട്ടാനും നിയമം അനുശാസിക്കുന്നുണ്ട്. ഇതു സംബന്ധിച്ച വിവിധ എമിറേറ്റുകളിലെ പൊലീസ് വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.