കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
മുതിര കഴിച്ചാല്‍ നല്ല കുതിരയെപ്പോലെ ശക്തി കിട്ടും എന്നാണ് പണ്ടുള്ളവർ പറയുന്നത്. നമ്മളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സാധിക്കുന്ന നിരവധി പോഷകങ്ങളാല്‍ സമ്പന്നമാണ് മുതിര.മുതിര കഴിച്ചാല്‍ പല ഗുണങ്ങളാണ് ലഭിക്കുന്നത്. നമ്മളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സാധിക്കുന്ന നിരവധി പോഷകങ്ങളാല്‍ സമ്പന്നമാണ് മുതിര.
മഞ്ഞപ്പിത്തം, വാതസംബന്ധമായ രോഗങ്ങള്‍, വിരയുടെ ഉപദ്രവം, മൂലക്കുരു, കണ്ണില്‍ കേട് തുടങ്ങിയ അസുഖങ്ങള്‍ കൊണ്ട് കുഴങ്ങുന്നവർക്കും മുതിര നല്ലൊരു ആഹാരമാണ്. അത്രയും ഔഷധശക്തി അതിനുണ്ട് എന്നർത്ഥം. കഫം, പനി, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാൻ മുതിര സഹായിക്കുന്നു. ആർത്തവ സംബന്ധമായ അസ്വസ്ഥതകള്‍ക്കും, വായുക്ഷോഭത്തിനും ഈ അത്ഭുത പയർ ഫലപ്രദമാണ്. മുതിര കഴിക്കുന്നത് പൊണ്ണത്തടി ഒഴിവാക്കാനും സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.