
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
യുഎഇ പ്രതിരോധ ഉപകരണങ്ങള്‍ ലോക ശ്രദ്ധയാകര്‍ഷിച്ചു
അബുദാബി: അഞ്ചുദിവസം നീണ്ടുനിന്ന അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനത്തിനും സമ്മേളനത്തിനും തിരശ്ശീല വീണു. 65 രാജ്യങ്ങളില്‍നിന്നുള്ള 1560 പ്രതിരോധ-അനുബന്ധ സാമഗ്രികളുടെ നിര്‍മാണ കമ്പനികളാണ് തങ്ങളുടെ അത്യാധുനിക ഉപകരണങ്ങളുമായി അബുദാബിയിലെത്തിയത്. അബുദാബി നാഷണല്‍ എക്സിബിഷന് സെന്ററില്‍ നടന്ന പ്രദര്‍ശനത്തില്‍ വലിയ തുകയുടെ ഇടപാടുകള്‍ ഉറപ്പിച്ചുകൊണ്ടുള്ള കരാറുകളാണ് അഞ്ചുദിവസങ്ങളിലായി നടന്നത്. കൈയുറ മുതല്‍ കൂറ്റന്‍ ടാങ്കുകള്‍ വരെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ചെറുതും വലുതുമായ കമ്പനികള്‍ പ്രദര്‍ശനത്തിന് എത്തിച്ചിരുന്നു.
രണ്ടുവര്‍ഷത്തിലൊരിക്കല്‍ അബുദാബിയില്‍ നടക്കുന്ന ഐഡക്സ് ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ പ്രദര്‍ശനങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. ഒന്നരലക്ഷത്തോളം പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഐഡക്സില്‍ സന്ദര്‍ശകരായി എത്തിയത്. വിവിധ രാജ്യങ്ങളുടെ പവലിയനുകളില്‍ തങ്ങള്‍ വികസിപ്പിച്ചെടുത്ത അത്യാധുനിക പ്രതിരോധ ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഏറ്റവും ചെറിയ കൈയുറ മുതല്‍ കൂറ്റന്‍ ടാങ്ക് ഉള്‍പ്പെടെയുള്ള യുദ്ധസാമഗ്രികളും യുദ്ധക്കപ്പലുകളും ഇടപാടുകാര്‍ കൗതുകത്തോടെ നോക്കിക്കണ്ടു. ടാങ്കറുകള്‍,മിസൈലുകള്‍,അതിവേഗ യുദ്ധ വിമാനങ്ങള്‍,ചെറുതും വലുതുമായ തോക്കുകള്‍,സൈനികര്‍ക്ക് ആവശ്യമായ അത്യാധുനിക വാര്‍ത്താ വിനിമയ ഉപകരണങ്ങള്‍ തുടങ്ങി പ്രതിരോധ സേനക്കാവശ്യമായതെല്ലാം ഐഡക്സില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഇടപാടുകാര്‍ക്ക് തങ്ങളുടെ രാജ്യത്തിനാവശ്യമായ ഏറ്റവും മികച്ച ഉപകരണങ്ങള്‍ നേരിട്ടു കണ്ടുമനസിലാക്കാനും കരാറുറപ്പിക്കാനും മികച്ച അവസരമായാണ് ഐഡക്സ് അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ യുഎഇയുടെ ഉപകരണങ്ങള്‍ കാണാനായിരുന്നു ഏറ്റവും വലിയ തിരക്ക് അനുഭവപ്പെട്ടത്. തങ്ങള്‍ വികസിപ്പിച്ചെടുത്ത വിവിധയിനം പ്രതിരോധ സാമഗ്രികളും അനുബന്ധ ഉപകരണങ്ങളും ലോകതലത്തില്‍തന്നെ തന്നെ ശ്രദ്ധിക്കപ്പെട്ടു. നിരവധി രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാര്‍,ഉന്നത ഉദ്യോഗസ്ഥര്‍, പ്രതിരോധ മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ എത്തിച്ചേര്‍ന്നിരുന്നു. ഇന്ത്യയില്‍ നിന്നുള്ള കമ്പനികളും തങ്ങളുടെ ഉപകരണങ്ങളുമായി ഐഡക്സില്‍ സാന്നിധ്യം അറിയിച്ചു.
ഐഡക്സിനോടനുബന്ധിച്ചു നടന്ന നേവിഡക്സില് വിവിധ രാജ്യങ്ങളില്‍നിന്നുള്ള പടക്കപ്പലുകള്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. ഇന്ത്യന്‍ നേവിയുടെ ഐിജിഎസ് ഷൂര്‍ നിരവധി രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ നോക്കിക്കണ്ടു. യുഎഇ നാവിക സേനയുടെ അല്തഫ് യുദ്ധക്കപ്പല്‍ അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു.