ഷാര്‍ജയില്‍ പൊലീസ്,സുരക്ഷാ പുഃനസംഘടനക്ക് ഉത്തരവ്
പുതിയ ഛിന്നഗ്രഹം 2032ല്‍ ഭൂമിയുമായി കൂട്ടിയിടിച്ചേക്കുമെന്നും അത് ഇന്ത്യയിലെത്തിയേക്കുമെന്നും അബുദാബി ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ അസ്ട്രോണമി സെന്ററിലെ(ഐഎസി) വിദഗ്ധര്‍. ‘2024 വൈആര്‍ 24’ എന്ന് ഐഎസി കോഡ് ചെയ്ത പുതിയ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഐഎസി ഡയരക്ടറും ഇന്റര്‍നാഷണല്‍ ആസ്റ്ററോയിഡ് വാണിങ് നെറ്റ്വര്‍ക്ക് അംഗവുമായ മുഹമ്മദ് ഷൗക്കത്ത് ഒഡെ പറഞ്ഞു. അറ്റ്ലസ് സിസ്റ്റം ടെലിസ്കോപ്പുകള് വഴി കഴിഞ്ഞ ഡിസംബര്‍ 27നാണ് ഛിന്നഗ്രഹം കണ്ടെത്തിയത്. ഇതിന്റെ വ്യാസം 40 മീറ്ററിനും 100 മീറ്ററിനും ഇടയിലായിരിക്കുമെന്ന് കണക്കാക്കുന്നു.