ബന്ധുക്കള്ക്കും സുഹൃത്തുക്കള്ക്കും പ്രത്യേക സന്ദര്ശക വിസ അനുവദിച്ച് യുഎഇ
അബുദാബി: രാജ്യത്ത് ഹൈഡ്രജന് സുസ്ഥിരത വര്ധിപ്പിക്കാന് പുതിയ നിര്മാണത്തിനൊരുങ്ങി യുഎഇ ഊര്ജ,അടിസ്ഥാന സൗകര്യ മന്ത്രാലയം. അന്താരാഷ്ട്ര പങ്കാളിത്തത്തിലൂടെ മന്ത്രാലയം ഇതിനായി കരട് തയാറാക്കുകയാണെന്ന് ഊര്ജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈല് ബിന് മുഹമ്മദ് അല് മസ്റൂയി പറഞ്ഞു. ഹൈഡ്രജന് ഉല്പാദനത്തിന്റെ സുസ്ഥിരതയെ പിന്തുണയ്ക്കുന്നതിനുള്ള പുതിയ നിയമങ്ങളും നയങ്ങളുമായിരിക്കുമിത്. ഹൈഡ്രജന് മേഖലയുടെ ദീര്ഘകാല സുസ്ഥിരത ഉറപ്പാക്കാന് റോഡ്മാപ്പും മാനദണ്ഡങ്ങളും നിര്ണയിക്കുമെന്നും അദ്ദേഹം പറഞ്ഞു.