കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ഷാര്ജ : പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണക്കായി ഷാര്ജ കെഎംസിസി ഏര്പ്പെടുത്തിയ ഹൈദരലി തങ്ങള് എജ്യുക്കേഷണല് വിഷണറി അവാര്ഡ് നജീബ് കാന്തപുരം എംഎല്എക്ക് സമര്പിച്ചു. ഷാര്ജ ഇന്ത്യന് അസോസിയേഷന് ഓഡിറ്റോറിയത്തില് നടന്ന കെഎംസിസി ഈദ് അല് ഇത്തിഹാദ് സാംസ്കാരിക സമ്മേളനത്തില് തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി ഡല്ഹി കെഎംസിസി പ്രസിഡന്റും രാജ്യസഭാംഗവുമായ അഡ്വ.ഹാരിസ് ബീരാനില് നിന്നും നജീബ് കാന്തപുരം എംഎല്എ അവാര്ഡ് ഏറ്റുവാങ്ങി. ഉന്നത വിദ്യാഭ്യാസ പ്രോത്സാഹനത്തിന് നടപ്പിലാക്കിയ പദ്ധതികളാണ് അവാര്ഡ് നിര്ണയത്തിന് പരിഗണിച്ചത്. പെരിന്തല്മണ്ണ മണ്ഡലം എംഎല്എയായ നജീബ് കാന്തപുരം മണ്ഡലത്തില് സ്ഥാപിച്ച ഹൈദരലി തങ്ങള് സിവില് സര്വീസ് അക്കാദമി സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നാഴിക കല്ലാണെന്ന് അഡ്വ.ഹാരിസ് ബീരാന് എംപി പറഞ്ഞു.
മുസ്്ലിംലീഗിന്റെയും സിഎച്ച് മുഹമ്മദ് കോയ സാഹിബിന്റെയും വിദ്യാഭ്യാസ സ്വപ്നങ്ങള്ക്ക് നിറംപകരുകയാണ് പെരിന്തല്മണ്ണ ഹൈദരലി തങ്ങള് സിവില് സര്വീസ് അക്കാദമിയെന്ന് നജീബ് കാന്തപുരം മറുപടി പ്രസംഗത്തില് പറഞ്ഞു. ഇന്ത്യയുടെ എല്ലാ ഭാഗത്തുമുള്ള സിവില് സര്വീസ് പ്രേമികളുടെ ഇഷ്ട കേന്ദ്രമാക്കി ഹൈദരലി തങ്ങള് അക്കാദമിയെ മാറ്റുകയാണ് ലക്ഷ്യമെന്നും നജീബ് കാന്തപുരം പറഞ്ഞു.
ചടങ്ങില് ഷാര്ജ കെഎംസിസി പ്രസിഡന്റ് ഹാശിം നൂഞ്ഞേരി അധ്യക്ഷനായി. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര് പാണ്ടികശാല ഉദ്ഘാടനം ചെയ്തു. യുഎഇ കെഎംസിസി ട്രഷറര് നിസാര് തളങ്കര ഹൈദര് അലി ശിഹാബ് തങ്ങളെ അനുസ്മരിച്ചും അവാര്ഡ് ജേതാവിനെ പരിചയപ്പെടുത്തിയും പ്രസംഗിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രഫ.കെകെ ആബിദ് ഹുസൈന് തങ്ങള് എംഎല്എ സ്നേഹ സന്ദേശം നകകി. ഗള്ഫ് ചന്ദ്രിക ഗവേണിങ് ബോഡി അംഗം ബെന്സ് മുഹമ്മദ് ഹാജി,ഫാത്തിമ ഹെല്ത്ത് കെയര് ഗ്രൂപ്പ് ചെയര്മാനും ഷാര്ജ കെഎംസിസി ചീഫ് പാട്രനുമായ ഡോ.കെപി ഹുസൈന്,ചന്ദ്രിക പത്രാധിപര് കമാല് വരദൂര്,പികെ അന്വര് നഹ പങ്കെടുത്തു. ഷാര്ജ കെഎംസിസി ജനറല് സെക്രട്ടറി മുജീബ് തൃക്കണാപുരം സ്വാഗതവും ട്രഷറര് കെ.അബ്ദുറഹ്മാന് മാസ്റ്റര് നന്ദിയും പറഞ്ഞു.