
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ജിസാന്‍ : സാംതയില്‍ മരിച്ച ഹൈദരാബാദ് സ്വദേശി ആമിര്‍ ഖാന് പത്താന്റെ മൃതദേഹം ജിസാനില്‍ മറവ് ചെയ്തു. ജിസാനിലെ അമീര്‍ സീതാ മസ്ജിദില്‍ നടന്ന ജനാസ നമസ്കാരത്തില്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി പേര് പങ്കെടുത്തു. ജിസാന്‍ മഖാരിയ ഖബര്‍സ്ഥാനില്‍ നടന്ന ഖബറടക്ക ചടങ്ങുകള്‍ക്ക് ജിസാന്‍ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്മാന് ഗഫൂര്‍ വാവൂര് നേതൃത്വം നല്കി. ജിസാനില്‍ മറവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പേപര്‍ വര്‍ക്കുകള്‍ക്കും നിയമ സഹായങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ജിസാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റും സിസിഡബ്ല്യൂഎ മെമ്പറുമായ ശംസു പൂക്കോട്ടൂരായിരുന്നു. പത്ത് വര്‍ഷമായി ജിസാനിലെ സാംതയില്‍ ടൈലറിങ് ജോലി ചെയ്ത് വരികയായിരുന്നു ആമിര്‍ ഖാന്. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായ ആമിര്‍ ഖാന്റെ വരുമാന മാര്‍ഗമായ ടൈലറിംഗ് സ്ഥാപനം സ്പോണ്സര് ഹസന്റെ സഹകരണത്തോടെ ശംസു പൂക്കോട്ടൂരിന്റെ മേല്‍നോട്ടത്തില്‍ വില്‍പ്പന നടത്തുകയും കിട്ടിയ തുക കുടുംബത്തിനു കൈമാറുന്നതിനു വേണ്ടി ആമിര്‍ ഖാന്റെ സുഹൃത്ത് നസീറിനെ ചുമതലപ്പെടുത്തുകയും ചെയ്തു.