
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അബുദാബി: ‘വിശുദ്ധ ഖുര്‍ആന്‍ വിളിക്കുന്നു’ വിഷയത്തില്‍ മാര്‍ച്ച് എട്ടിന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഹുസൈന് സലഫിയുടെ റമസാന്‍ പ്രഭാഷണം നടക്കും. ഇന്റര്‍നാഷണല്‍ സകാത്ത് ഓര്ഗനൈസേഷന് ഫത്വാ ബോര്‍ഡ് മെമ്പറും കുവൈത്ത് ഔഖാഫ് മിനിസ്ട്രി ജാലിയാത് അഫയേഴ്സ് ബോര്‍ഡ് മെമ്പറുമായ പിഎന്‍ അബ്ദുറഹ്മാന് അബ്ദുലത്തീഫ് പ്രഭാഷണത്തിന്റെ പ്രഖ്യാപനം നിര്‍വഹിച്ചു. അബൂദാബി ഇസ്ലാഹി സെന്റര്‍ ഭാരവാഹികളായ മുഹമ്മദ് യാസിര്‍ വികെ,അക്ബര്‍ സിപി,ശിഹാബുദ്ദീന് വിഎന്‍,സഈദ് ചാലിശ്ശേരി എന്നിവര്‍ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.