
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി: യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്റെ ഓര്‍മദിനമായ ഇന്ന് യുഎഇ ‘സായിദ് മാനുഷിക ദിനം’ ആചരിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള ദുര്‍ബല സമൂഹങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും വേണ്ടി ജീവിതം സമര്‍പ്പിച്ച രാഷ്ട്രപിതാവ് ശൈഖ് സായിദിനോടുള്ള സ്നേഹവും ആദരവും യുഎഇ ഇന്ന് വീണ്ടും പ്രത്യേക ദിനമായി സമര്‍പ്പിക്കുകയാണ്.
നിരവധി ജീവകാരുണ്യ,മാനുഷിക സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചാണ് ശൈഖ് സായിദിന്റെ ഓര്‍മദിനം യുഎഇ മനോഹരമാക്കുന്നത്. ഭക്ഷ്യസഹായ വിതരണം,വികസന പദ്ധതികള്‍,അഭയാര്‍ത്ഥി പിന്തുണ,ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ശാക്തീകരണ പരിപാടികള്‍,പിന്നോക്കം നില്ക്കുന്ന രാജ്യങ്ങളിലെ ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസ പുരോഗതിയും എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. യുഎഇയുടെ തുടര്‍ച്ചയായ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഈ വര്‍ഷത്തെ ‘സായിദ് ഓര്‍മദിനം’ ആചരിക്കുന്നത്. ലോകത്തിലെ ഏറ്റവും ദുര്‍ബലരായ സമൂഹങ്ങളിലെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കായി 20 ബില്യണ്‍ ദിര്‍ഹം അനുവദിച്ചുകൊണ്ട് ആരംഭിച്ച ‘സായിദ് ഹ്യൂമാനിറ്റേറിയന്‍ ലെഗസി ഇനിഷ്യേറ്റീവ്’ ലോകത്തുതന്നെ ഏറ്റവും ശ്രദ്ധേയമായ പദ്ധതിയായി മാറിയിട്ടുണ്ട്.
കൂടാതെ, 15 മാസത്തിലേറെയായി ഫലസ്തീനികള്‍ക്കുള്ള സംരക്ഷണം,’ഫാദേഴ്സ് എന്‍ഡോവ്മെന്റ്’ കാമ്പയിന് തുടങ്ങി വിവിധ ആഗോള മാനുഷിക,ജീവകാരുണ്യ പദ്ധതികളും നടപ്പാക്കുന്നു. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് ഉദാരതയുടെയും മാനുഷിക സഹായത്തിന്റെയും ആഗോള പ്രതീകമാണ്. 1971ല്‍ സ്ഥാപിച്ച അബുദാബി ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് നിരവധി രാജ്യങ്ങളില്‍ വികസനത്തിന്റെ പുതിയ ചരിത്രങ്ങളെഴുതാന്‍ ഇടയാക്കി. 1992ല്‍ അദ്ദേഹം തുടങ്ങിയ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് ചാരിറ്റബിള്‍ ആന്റ് ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന് യുഎഇയിലും അന്താരാഷ്ട്ര തലത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മഹാപ്രവാഹമാണ് സൃഷ്ടിച്ചത്.
1971 മുതല്‍ 2004 വരെ യുഎഇ ഏകദേശം 90.5 ബില്യണ്‍ തുക വികസന-മാനുഷിക സഹായങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലും ഭൂഖണ്ഡങ്ങളിലുമായി 117 ലധികം രാജ്യങ്ങള്‍ക്ക് ഇത് പ്രയോജനപ്പെട്ടു. മനുഷ്യ ക്ഷേമത്തിനായുള്ള ശൈഖ് സായിദിന്റെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കുള്ള ആദരസൂചകമായി നിരവധി ആശുപത്രികള്‍, പള്ളികള്‍,മെഡിക്കല്‍ സെന്ററുകള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ പേരില്‍ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.