
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ: നാളെ ദുബൈയില്‍ നടക്കുന്ന ലോക കുതിരയോട്ട മത്സരത്തിന്റെ ലോഗോ ഡിസൈന്‍ ചെയ്ത പ്രത്യേക സ്മരണാ സ്റ്റാമ്പ് യാത്രക്കാരുടെ പാസ്പോര്ട്ടില് പതിപ്പിച്ച് ദുബൈ താമസ കുടിയേറ്റ വകുപ്പ്. ഇന്നലെ മുതല്‍ 9 വരെ ദുബൈ വിമാനത്താവളങ്ങള്‍ വഴി എത്തുന്ന എല്ലാ യാത്രക്കാരുടെയും പാസ്പോര്‍ട്ടുകളില്‍ ഈ സ്റ്റാമ്പ് പതിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മൂല്യമേറിയതുമായ കുതിരപ്പന്തയ മത്സരമാണ് ദുബൈ വേള്‍ഡ് കപ്പ്.
ലോക ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതില്‍ രാജ്യത്തിന്റെ അഭിമാന പ്രതീകമാണ് സ്മരണാ സ്റ്റാമ്പെന്നും ഇത് സന്ദര്‍ശകരുടെ പാസ്പോര്‍ട്ടുകളില്‍ എന്നെന്നും നിലനില്‍ക്കുന്ന ഓര്‍മപ്പെടുത്തലായി മാറുമെന്നും ദുബൈ താമസ കുടിയേറ്റ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതോടൊപ്പം ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നവരുടെ പ്രവേശന നടപടികള്‍ സുഗമമാക്കുന്നതിന്റെ ബാഗമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക പാസ്പോര്‍ട്ട് നിയന്ത്രണ ടീമുകളെ നിയോഗിച്ചിട്ടുണ്ട്. യുഎഇയില്‍ നടക്കുന്ന അന്താരാഷ്ട്ര പരിപാടികള്‍ക്ക് പിന്തുണ നല്‍കാനും യാത്രക്കാര്‍ക്ക് സവിശേഷമായ സ്വീകരണാനുഭവം നല്‍കാനും ലക്ഷ്യമിട്ടാണ് ഈ സംരംഭം.
കായിക,സാംസ്കാരിക പരിപാടികളുടെ ആഗോള കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം ഇതിലൂടെ കൂടുതല്‍ ശക്തിപ്പെടുമെന്നും യുഎഇ ആതിഥേയത്വം വഹിക്കുന്ന ദേശീയ,അന്തര്‍ദേശീയ പരിപാടികള്‍ക്ക് പിന്തുണ നല്‍കാനുള്ള ഡയരക്ടറേറ്റിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് സ്റ്റാമ്പ് പുറത്തിറക്കിയതെന്നും ദുബൈ ജിഡിആര്‍എഫ്എ ഡയരക്ടര്‍ ജനറല്‍ ലെഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. ദുബൈ വേള്‍ഡ് കപ്പ് പോലുള്ള ലോകോത്തര ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിലെ രാജ്യത്തിന്റെ അഭിമാനത്തെയും യുഎഇയുടെ അസാധാരണമായ ആതിഥ്യ മര്യാദയെയും ഈ പ്രതീകാത്മക സംരംഭം എടുത്തുകാണിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.