കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : പത്ത് ലക്ഷം ദിര്‍ഹം തുകയുള്ള ഹോപ് മേക്കേഴ്സ് പുരസ്കാരത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. വ്യക്തികളെ ആദരിക്കുന്നതിനുള്ള പുരസ്കാരത്തിന്റെ അഞ്ചാം പതിപ്പാണിത്. പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ആര്‍ക്കും നാമനിര്‍ദേശം സമര്‍പ്പിക്കാം. നാമനിര്‍ദേശത്തോടൊപ്പം യോഗ്യത വ്യക്തമാക്കണം. രാജ്യത്ത് നന്മ പ്രചരിപ്പിക്കുന്നതിനും ചുറ്റുമുള്ളവര്‍ക്ക് നന്മ ചെയ്യുന്നതിനും സ്വയം സമര്‍പ്പിച്ചിരിക്കുന്ന ആളുകളുണ്ട്. അവരെ ബഹുമാനിക്കുന്നതിനും അഭിനന്ദിക്കുന്നതിനും എല്ലാവര്ക്കും മാതൃക സൃഷ്ടിക്കുന്നതിനുമാണ് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഏതെങ്കിലും മാനുഷിക സേവനത്തിലോ, സാമൂഹിക സേവനത്തിലോ പ്രവര്‍ത്തിച്ച ആളുകളെയാണ് പരിഗണിക്കുക.
വ്യക്തിക്ക് ജീവിതത്തെക്കുറിച്ച് പോസിറ്റീവ് വീക്ഷണം ഉണ്ടായിരിക്കണം.ജീവകാരുണ്യം,വായന,എഴുത്ത് എന്നിവയില്‍ പ്രാവിണ്യമുണ്ടായിരിക്കണം. ഈ നിബന്ധനകളോടെ ഏതൊരാള്‍ക്കും വെബ്സൈറ്റ് വഴി നാമനിര്‍ദേശം നല്കാന് കഴിയും. ഇത് മാത്രമല്ല, ലോകമെമ്പാടുമുള്ള സമൂഹത്തിന് മികച്ച സംഭാവനകള്‍ നല്കിയ മുന്‍ വര്‍ഷങ്ങളിലെ വിജയികളുടെ ഹൃദയ സ്പര്‍ശിയായ വീഡിയോയും ശൈഖ് മുഹമ്മദ് പങ്കുവച്ചു.