ഇത്തിഹാദ് ട്രെയിനില്‍ സജ്ജീകരിക്കുന്നത് അത്യാധുനിക സൗകര്യങ്ങള്‍
കുവൈത്ത് സിറ്റി : പുതുവത്സര അവധി ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ ആഭ്യന്തര വകുപ്പ് കുവൈത്തിലുടനീളം ക്രമീകരണം ഒരുക്കിയതായി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പ്രഥമ ഉപപ്രധാനമന്ത്രി ശൈഖ് ഫഹദ് അല്‍യൂസുഫ് സുരക്ഷാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്തു. ആക്ടിങ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അലി അല്‍ അദ്വാനിയുടെ മേല്‍നോട്ടത്തിലാകും പൊലീസ് വിന്യാസമുണ്ടാവുക. രാജ്യത്തെ പൗരന്മാര്ക്കും താമസക്കാര്‍ക്കും സുരക്ഷിതവും സന്തോഷകരവുമായ ആഘോഷം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ക്രമീകരണങ്ങള്‍ നടത്തുന്നത്.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും ആവശ്യമായ ഗതാഗത സജ്ജീകരണങ്ങള്‍ ഗതാഗവകുപ്പ് നടപ്പാക്കും. അടിയന്തര സാഹചര്യങ്ങളോട് പെട്ടെന്ന് പ്രതികരിക്കാന്‍ സജ്ജമായ പൊലീസ് സേനയും സജ്ജമാക്കിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും നിയമപാലനം ഉറപ്പാക്കുന്നതിനും ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ നിര്‍ദിഷ്ട ഇടങ്ങളില്‍ ജാഗ്രതയോടെ നിലയുറപ്പിക്കും. എല്ലാ ഇടങ്ങളിലും വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പുവരുത്തും. മരുഭൂമികളിലും ഫാമുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അവധി ആഘോഷിക്കുന്ന കുടുംബങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് ഈ മേഖലയില്‍ പൊലീസ് പട്രോള്‍ ഏര്‍പ്പെടുത്തും. കുവൈത്തിലെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലും പൊലീസിന്റെ കാല്‍നട പട്രോളിങ്ങുമുണ്ടാകും. നിയമലംഘനങ്ങള്‍ തടയാന്‍ തന്ത്രപ്രധാന ഇടങ്ങളില്‍ സുരക്ഷാ ചെക്ക്പോസ്റ്റുകള്‍ സ്ഥാപിക്കും. സംശയാസ്പദമായ ഒത്തുചേരലുകളും നിയമലംഘനങ്ങളും കര്‍ശനമായി നേരിടും.