
വാഹനമോടിക്കുമ്പോള് ശ്രദ്ധ വേണം: കണക്കുകള് ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്ക്ക്
ദുബൈ : വിമാനയാത്രാനിരക്ക് സംബന്ധിച്ച് ഗള്ഫ് നാടുകളിലും ഇന്ത്യന് പാര്ലിമെന്റിലും ഗൗരവമായ ചര്ച്ചകള് നടക്കുന്ന ഘട്ടത്തിലും വിമാനക്കൂലിയില് കൊള്ള നടത്താനൊരുങ്ങി കമ്പനികള്. വേനലവധിക്ക് ശേഷം പ്രവാസികളുടെ മടക്കയാത്ര കണക്കാക്കി ടിക്കറ്റ് നിരക്കുകള് കുത്തനെ ഉയര്ത്തിയിരിക്കുകയാണ്. മയക്കയാത്രാ ടിക്കറ്റ് നിരക്ക് 5 ഇരട്ടിവരെയാക്കി. ആഗസ്റ്റ് 10നു ശേഷം നാട്ടില് നിന്നും ഗള്ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണു നീതീകരിക്കാനാവാത്ത ഈ വര്ധന. ആഗസ്റ്റ് 11നു ദുബൈയില്നിന്നു കൊച്ചിയിലേക്കുള്ള എയര് ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ നിരക്ക് 387 ദിര്ഹമാണ്. അതേ സമയം തിരികെ ദുബൈയിലേക്ക് അതേ വിമാനത്തില് യാത്ര ചെയ്യാന് 1807 ദിര്ഹം നല്കണം. കഴിഞ്ഞ ദിവസം ബുക്ക് ചെയ്തവര്ക്കാണ് ഈ അനുഭവം. ഇനിയും വില വര്ധിക്കുമെന്നാണ് പറയുന്നത്. ആവശ്യക്കാര് വര്ധിക്കുന്നതനുസരിച്ച് ടിക്കറ്റ് നിരക്കും കൂടും. അതേസമയം, ഗള്ഫില്നിന്നു ഡല്ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ മറ്റു സ്ഥലങ്ങളിലേക്കു സീസണ് സമയത്തു പോലും കേരളത്തിലേക്കുള്ള അത്ര നിരക്ക് ഉണ്ടാവാറില്ല. ഉയര്ന്ന നിരക്കു കാരണം ഡല്ഹിയിലും മുംബൈയിലും ഇറങ്ങിയ ശേഷം കേരളത്തിലെത്തുന്ന പ്രവാസികളും ഏറെയാണ്. നാല് അംഗങ്ങളുള്ള ഒരു കുടുംബം നാട്ടില്നിന്നു ഗള്ഫിലെത്തണമെങ്കില് ഇപ്പോഴത്തെ നിരക്ക് പ്രകാരം 1.7 ലക്ഷം രൂപയെങ്കിലും മുടക്കണം.