ഒമാനെ 2-1ന് തോല്പിച്ച് ബഹ്റൈന്‍ ഗള്‍ഫ് ചാമ്പ്യന്മാര്
ഷാര്‍ജ : ഉന്നത വിജയം നേടിയ മലയാളി വിദ്യാര്‍ഥിക്ക് ഗോള്‍ഡന്‍ വിസ. പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ പൈസിനി കീഴിലുള്ള ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ഥിയായ മുഹമ്മദ് ശാഫിക്കാണ് 12ാം ക്ലാസിലെ ഉന്നത വിജയം പരിഗണിച്ച് യുഎഇ ഗവണ്മെന്റ് ഗോള്‍ഡന്‍ വിസ നല്‍കിയത്. 95.6 ശതമാനം മാര്‍ക്ക് നേടിയാണ് മുഹമ്മദ് ശാഫി വിജയിച്ചത്. കാസര്‍കോട് ബേക്കല്‍ സ്വദേശിയും യുഎഇ ബേക്കല്‍ കെഎംസിസി ട്രഷററുമായ അസ്്ലം ബിഎം ശാഫിയുടെ മകനാണ് മുഹമ്മദ് ശാഫി.