
അബുദാബി പൊന്നാനി മണ്ഡലം ഗള്ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി: ഡ്രീംസ് ക്രിക്കറ്റ് അക്കാദമിയില് നടന്ന ഹെല്ത്ത് കെയര് ക്രിക്കറ്റ് പ്രീമിയര് ലീഗ് സീസണ് 1 എച്ച്സിപിഎല്ലില് അഹല്യ മെഡിക്കല് ഗ്രൂപ്പ് ജേതാക്കളായി. വാശിയേറിയ ഫൈനല് മത്സരത്തില് അബുദാബി എല്എല്എച്ച് ഹോസ്പിറ്റലിനെ പരാജയപെടുത്തിയാണ് അഹല്യ ജേതാക്കളായത്. ടൂര്ണമെന്റില് യുഎഇയിലെ പ്രമുഖ ഹോസ്പിറ്റല്സ്,ഫാര്മ കമ്പനീസ്,ഹെല്ത്ത് കെയര് സപ്ലൈ കമ്പനീസ്, ഫാര്മസി ഗ്രൂപ്പ്,മെഡിക്കല് സെന്റേഴ്സ്,ലബോറട്ടറി ഗ്രൂപ്പ് എന്നിവര് പങ്കെടുത്തു. സെമി ഫൈനല് മത്സരങ്ങളില് ശൈഖ് തനൂന് മെഡിക്കല് സിറ്റി അല്ഐന്,ഫനര് എഫ്20 ഗ്രൂപ്പ് എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് അഹല്യ മെഡിക്കല് ഗ്രൂപ്പും എല്എല്എച്ച് ഹോസ്പിറ്റലും ഫൈനലില് പ്രവേശിച്ചത്. വിജയികള്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു.
എച്ച്സിപിഎല് ടൈറ്റില് സ്പോണസര് കോഡ് ബ്ല്യൂ മെഡിക്കല് സര്വീസ് അബുദാബിയും കോ സ്പോണ്സര്സ് ട്രേഡ്സ്ഫെയര് മെക്കാനിക്കല് ആന്റ് ലൈറ്റിങ് സൊലൂഷനും അഹല്യ മെഡിക്കല് ഗ്രൂപ്പുമായിരുന്നു. അബുദാബിയില് ആദ്യമായി മുഴുവന് ഹെല്ത്ത് കെയര് സെക്ടേഴ്സിനെയും പങ്കെടുപ്പിച്ച് ടൂര്ണമെന്റ് നടത്താന് സാധിച്ചത് നവ്യാനുഭവം പകരുന്നതായി ചീഫ് ഓര്ഗനൈസര്മാരായ ഹാഷിം,സജീഷ് രാജേഷ് എന്നിവര് പറഞ്ഞു.