കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : അബുദാബിയില്‍ നടക്കുന്ന അന്താരാഷ്ട്ര പെട്രോളിയം എക്സിബിഷനില്‍ പെട്രോളിയം മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടു നൂതന ആശയങ്ങളുമായി ബുര്‍ജീല്‍ ഹോള്‍ഡിംഗ്സും ആര്‍പിഎമ്മും ഒരുക്കിയ പ്രദര്‍ശനം ശ്രദ്ധേയമായി. മെനയിലെ പ്രമുഖ സൂപ്പര്‍ സ്പെഷ്യ ലിറ്റി ആരോഗ്യസേവന ദാതാവായ ബുര്‍ജീലിന്റെയും ഓണ്‍സൈറ്റ് ആരോഗ്യസേവന ദാതാവായ ആര്‍പി എമ്മിന്റെയും സംയുക്ത പവലിയന് യുഎഇ യിലെ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് സുധീര്‍ ഉത്ഘാടനം ചെയ്തു. ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിലും സന്നിഹിത നായിരുന്നു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള രണ്ടായിരത്തി ഇരുനൂറിലധികം കമ്പനികള്‍ പങ്കെടുക്കുന്ന നാലുദിവ സത്തെ മേളയില്‍ ഊര്‍ജ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും വര്‍ധിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ ആശയങ്ങളാണ് ലോകരാജ്യങ്ങളില്നിന്നുള്ളവര്ക്കായി പ്രദര്‍ശിപ്പിക്കുന്നത്. ബുര്‍ജീല്‍ ഹോള്‍ഡിങ്സും ആര്‍പിഎമ്മും യഥാക്രമം ‘മാനുഷിക ഊര്‍ജത്തിന്റെ ശക്തിപ്പെടുത്തല്‍’, ‘മാനുഷിക ഊര്‍ജത്തിന്റെ സുസ്ഥിരത’ എന്നീ രണ്ട് വിഷയങ്ങളിലൂന്നിയുള്ള പരിഹാരങ്ങളാണ് മേളയില്‍ അവതരി പ്പിക്കുന്നത്.
ഊര്‍ജ വ്യവസായ മേഖലയിലെ തൊഴിലാളികള്‍ വിശിഷ്യാ വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന വര്, മാനസികവും ശാരീരികവുമായ നിരവധി സമ്മര്‍ദ്ദങ്ങള്‍ നേരിടാറുണ്ട്. ഇതിനെ ആരോഗ്യപരമായി നേരിടാനുള്ള പരിഹാരങ്ങള്‍ അവതരിപ്പിക്കുകയാണ് മേളയിലൂടെ ബുര്‍ജീലും ആര്‍പിഎമ്മും. തൊഴിലാ ളികള്‍ക്ക് അനുയോജ്യമായ പിന്തുണ, അവരുടെ ആരോഗ്യം, സുരക്ഷ, ഉല്‍പ്പാദനക്ഷമത, മൊത്തത്തിലുള്ള ക്ഷേമം, മാനസിക ദൃഢത, ശാരീരിക ക്ഷേമം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നൂതന സംരംഭങ്ങളാണ് മേളയിലുള്ളത്. ഊര്‍ജ മേഖലയിലെ ആരോഗ്യ സംരക്ഷണ പരിഹാരങ്ങളുടെ ഭാവിയില്‍ താല്‍പ്പര്യമുള്ള നിരവധി ഉന്നതരും വ്യവസായ പ്രമുഖരും സന്ദര്‍ശിച്ചു. വരും ദിവസങ്ങളിലും വിദഗ്ദ്ധ ചര്‍ച്ചകള്‍ക്കും സന്ദര്‍ശനങ്ങള്‍ക്കും ബുര്‍ജീല്‍ വേദിയാകും.