
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
യുഎഇ: ക്ഷയരോഗ നിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇയും. രാജ്യത്തെ കര്‍ശന പ്രതിരോധ പ്രവര്‍ത്തനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗ വ്യാപനം തടയാന്‍ ദേശീയ ആരോഗ്യ വിഭാഗങ്ങളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് വിജയത്തിനു കാരണമെന്നും അധികൃകര്‍ പറഞ്ഞു. അതിവേഗ പരിശോധന ടെസ്റ്റുകള്‍, ആധുനിക ചികിത്സ, ഡിജിറ്റല്‍ സാങ്കേതിക വിദ്യ എന്നിവയുടെ ഉപയോഗവും നിരക്ക് കുറയ്ക്കാന്‍ സഹായകമായി. ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിന് വിപുലമായ ക്യാംപെയ്ന് നടത്തുന്നുണ്ട്. അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലാണ് ബോധവത്കരണം.