27 മില്യണ്‍ ഫോളോവേഴ്സ്
കുവൈത്ത് സിറ്റി : തൊഴിലാളികളെയും പൊതുജനങ്ങളെയും അണുവികിരണ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം റേഡിയേഷന് നേച്ചര്‍ വിഭാഗം തലവന്‍ ഡോക്ടര്‍ മിഷാരി അല്‍ നുഐമി അറിയിച്ചു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) സാങ്കേതിക സഹകരണത്തോടെയാണ് റേഡിയോ ആക്ടീവ് മെഡിക്കല്‍ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണത്തിന് നൂതന രീതി അവലംബിക്കുന്നതെന്ന് അദ്ദേഹം കുവൈത്ത് ന്യൂസ് ഏജന്‍സിയോട് (കുന ) പറഞ്ഞു. ഇതിനിടെ സുരക്ഷാ പരിശോധനയുടെ ഭാഗമായി കുവൈത്ത് പ്രതിരോധ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹമദ് അല്‍ ഷമ്മാരിയുടെ നേതൃത്വത്തിലുള്ള സംഘം റേഡിയോ ആക്ടീവ് മെഡിക്കല്‍ മാലിന്യങ്ങളുടെ സംഭരണ കേന്ദ്രം സന്ദര്‍ശിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ വിലയിരുത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്ര റേഡിയോ ആക്ടീവ് മെഡിക്കല്‍ മാലിന്യങ്ങളുടെ സംഭരണിയാണ് പ്രതിരോധ വകുപ്പ് സംഘം സന്ദര്‍ശിച്ചത്.