കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
കുവൈത്ത് സിറ്റി : അണുബാധയുടെ ക്രമാതീതമായ വര്ദ്ധനവുണ്ടാക്കിയ കുരങ്ങ് പനിയുടെ വ്യാപനം നേരിടാന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്ന്ന് പ്രതികരണവുമായി കുവൈത്ത് ആരോഗ്യ വിഭാഗം. പുതുതായി രൂപപ്പെട്ട കുരങ്ങ് പനി ഹോട്ട്സ്പോട്ടുകളില് നിന്ന് വളരെ അകലെയാണെന്ന് ഇന്റെണല് കണ്സല്ട്ടന്റ് ഡോ.ഗാനെം അല് ഹുജൈലാന്. പകര്ച്ചവ്യാധി രാജ്യത്തിന് കാര്യമായ ഭീഷണി ഉയര്ത്തുന്നില്ലെന്നും
കുവൈത്ത് ഒരു അന്താരാഷ്ട്ര ട്രാന്സിറ്റ് ഹബ്ബല്ലെന്നും ആഫ്രിക്കന് രാജ്യങ്ങളില് നിന്ന് കാര്യമായ ടൂറിസം ഇല്ലാത്തതിനാല് ആ രാജ്യങ്ങളില് നിന്നുള്ള യാത്രക്കാര് വഴി രോഗം രാജ്യത്തേക്ക് കടക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങളില് നിന്നുള്ള ഒരു വൈറല് രോഗമാണ് മങ്കിപോക്സ്. രോഗബാധിതരായ മൃഗങ്ങളുടെ രക്തം, ശരീരസ്രവങ്ങള്,എന്നിവയുമായും ചര്മ്മത്തിലെ ക്ഷതങ്ങള് നിന്ന് നേരിട്ടുള്ള സമ്പര്ക്കം വഴിയും ഇത് മനുഷ്യരിലേക്ക് പകരാം. രോഗബാധിതനായ വ്യക്തിയുടെ ശ്വാസകോശ സ്രവങ്ങളില് നിന്നോ ചര്മ്മത്തിലെ മുറിവുകള് വഴിയോ അടുത്ത സമ്പര്ക്കത്തിലൂടെ ഇത് വ്യക്തിയില് നിന്ന് മറ്റൊരാളിലേക്ക് പകരാന് സാധ്യത ഏറെയാണ്. മങ്കിപോക്സ് വൈറസിന് രണ്ട് വ്യത്യസ്ത തരം ഉണ്ട്. കോംഗോ ബേസിന് വൈറസ്, ഇത് എളുപ്പം പടരുന്ന പകര്ച്ചവ്യാധിയാണ്. മറ്റൊരെണ്ണം പശ്ചിമാഫ്രിക്കന് വൈറസാണ്. പ്രധാന സര്ക്കാര് ആതുരാലയമായ അദാന് ആശുപത്രിയിലെ ആന്തരിക പകര്ച്ച വ്യാധി കണ്സള്ട്ടന്റായ ഡോ.ഗാനെം അല് ഹുജൈലാന് വിശദീകരിച്ചു.