
യുഎഇയില് ഏപ്രിലില് ഇന്ധനവില കുറയും
പതിവായി ബീറ്റ്റൂട്ട് കഴിക്കുന്നത് വിളർച്ച, ഹൃദ്രോഗം എന്നിവ തടയാൻ സഹായിക്കും. ബീറ്റ്റൂട്ടിന്റെ മറ്റ് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പതിവായി ബീറ്റ്റൂട്ട് കഴിക്കുന്നത് ശരീരത്തിന് പലതരത്തിലുള്ള ഗുണങ്ങൾ നൽകുന്നു. വിറ്റമിനുകൾ, ധാതുക്കൾ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയുടെ സമ്പന്ന ഉറവിടമാണിത്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ബീറ്റ്റൂട്ട് ഗുണം ചെയ്യും. പതിവായി ബീറ്റ്റൂട്ട് കഴിക്കുന്നത് ചർമ്മത്തിന് തിളക്കം വർധിപ്പിക്കാനും ഹൃദയം, തലച്ചോറ് എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
വിളർച്ച, ഹൃദ്രോഗം എന്നിവയുടെ സാധ്യത കുറയ്ക്കാൻ ബീറ്റ്റൂട്ട് സഹായിക്കുമെന്ന് മുംബൈയിലെ ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ വിദഗ്ധൻ റഷേൽ ജോർജ്ജ് പറയുന്നു. ബീറ്ററൂട്ടിൽ അടങ്ങിയിട്ടുള്ള നൈട്രേറ്റുകൾ രക്തക്കുഴലുകൾ വികസിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ഇതിൽ കാണപ്പെടുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കും. കലോറി വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ബീറ്ററൂട്ടിലുള്ളത്. അതിനാൽ ശരീരഭാരം കുറയ്ക്കാനും ഉത്തമമായൊരു പച്ചക്കറിയാണിത്.
ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ
അയേൺ, ഫോളേറ്റ്, പൊട്ടാസ്യം, നാരുകൾ, വിറ്റാമിൻ സി, ബി 6 , ആന്റി ഓക്സിഡന്റ്സ്, കാത്സ്യം, മാംഗനീസ്, പ്രോടീൻ, ഫോസ്ഫറസ്, സിങ്ക്, ഫോളേറ്റ്, സോഡിയം, പൊട്ടാസ്യം, കോപ്പർ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ.
ആരോഗ്യഗുണങ്ങൾ
ബീറ്റ്റൂട്ട് കഴിക്കാൻ പാടില്ലാത്തവർ ആരൊക്കെ?
പ്രമേഹം, കിഡ്നി സ്റ്റോൺ, കുറഞ്ഞ രക്തസമ്മർദ്ദം എന്നീ പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ ബീറ്റ്റൂട്ട് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇതിൽ ഉയർന്ന അളവിൽ ഗ്ലൈസമിക് സൂചിക അടങ്ങിയിട്ടുണ്ട്. അതിനാൽ ബീറ്റ്റൂട്ട് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാൻ കാരണമാകും. ബീറ്ററൂട്ടിൽ അടങ്ങിയിട്ടുള്ള ഓക്സലേറ്റുകൾ വൃക്കയിലെ കല്ലിന്റെ പ്രശ്നം വർധിക്കാൻ കാരണമാകും. മാത്രമല്ല അമിതമായി ബീറ്റ്റൂട്ട് കഴിക്കുന്നത് കരൾ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കാനും ഇടയാക്കും. ഇരുമ്പ്, ചേമ്പ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് കരളിൽ അടിഞ്ഞു കൂടുകയും കരൾ രോഗത്തിലേക്ക് നയിക്കുകയും ചെയ്യും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : കൊളസ്ട്രോളും ശരീരഭാരവും കുറയ്ക്കാൻ കോളിഫ്ലവർ; അറിയാം മറ്റ് ഗുണങ്ങൾ