
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ദുബൈ: ദീര്‍ഘകാലം ദുബൈയില്‍ സാമൂഹ്യ ജീവകാരുണ്യ മേഖലയില്‍ നിറസാന്നിധ്യമായിരുന്ന ഉബൈദ് ചേറ്റുവ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക്. 38 വര്‍ഷത്തെ പ്രവാസത്തിന് ശേഷമാണ് നിറഞ്ഞ സംതൃപ്തിയോടെ ഉബൈദ് യുഎഇയോട് വിടപറയുന്നത്. ജോലിക്കൊപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നിശ്ശബ്ദമായി നടത്തിയ അപൂര്‍വ്വ വ്യക്തികളിലൊരാളാണ് ഉബൈദ്. 1985-ലാണ് ഇദ്ദേഹം ദുബൈയിലെത്തുന്നത്. ആദ്യം ഓട്ടോ സേഫ് എന്ന സ്ഥാപനത്തിലായിരുന്നു ജോലി തുടങ്ങുന്നത്. അതില്‍ നിന്നുള്ള സമ്പാദ്യം ഉപയോഗിച്ച് സ്വന്തമായി ഗ്രോസറി തുടങ്ങിയെങ്കിലും ഇറാഖ്-കുവൈത്ത് യുദ്ധകാലത്ത് അവസാനിപ്പിക്കേണ്ടി വന്നു. ഇതിനിടയില്‍ നേടിയ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് പ്ലാന്റേഴ്സ് ഹോര്‍ട്ടി കള്‍ചര്‍ എന്ന ബ്രിട്ടീഷ് സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കി. പിന്നീട് പി.ആര്.ഒ ജോലിയിലേക്ക് മാറുകയായിരുന്നു. കഴിഞ്ഞ മുപ്പത് വര്‍ഷമായി ഈ ജോലിയില്‍ തുടരുന്നു. തൃശൂരില്‍ നിന്നുള്ള കെഎംസിസി നേതാക്കളില്‍ പ്രമുഖന്. നിസ്വാര്‍ത്ഥ സേവനത്തിന്റെ മുഖമുദ്രകൂടിയായിരുന്നു. പിന്നീട് കെഎംസിസി നേതൃത്വത്തിലേക്ക് ഉയര്‍ന്നു. പ്രാദേശിക കൂട്ടായ്മകളായ ചേറ്റുവ അസോസിയേഷന്, മഹല്ല് സി.എം.ആര്.സി, വാദിനൂര് എന്നിവയോടൊപ്പം എസ്.കെ.എസ്.എസ്.എഫ്, സുന്നി മഹല്ല് ഫെഡറേഷന്, സീതിസാഹിബ് ഫൗണ്ടേഷന് തുടങ്ങിയ സംഘടനകള്‍ സ്ഥാപിക്കുന്നതിലും പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു. തൃശൂര്‍ ജില്ലാ കെഎംസിസിയെ ഊര്‍ജിതമാക്കുന്നതിന് മുന്നില്‍ നിന്ന് പ്രയത്നിച്ചു. ചേറ്റുവ മുന്‍ ഖത്തീബ് പൊന്നമ്പത് അലി മുസ്ലിയാര് ഫാത്തിമ ദമ്പതികളുടെ അഞ്ചാമത്തെ മകനാണ്. ഭാര്യ റസിയ. ഫവാസലി, മുഹമ്മദ് അഫ്സല്, അഷ്ഫാഖ്, ഫാത്തിമ സിബില എന്നിവരാണ് മക്കള്‍. ഇതില്‍ മൂന്ന് ആണ്മക്കളും ദുബൈയിലുണ്ട്.