
ദുബൈ ജിഡിആര്‍എഫ്എയില്‍ ഉദ്യോഗസ്ഥര്‍ക്കായി പെരുമാറ്റ പരിശീലന ശില്പശാല
പത്തനംതിട്ട : മുസ്ലീം യൂത്ത് ലീഗിന്റെ വോളന്റിയര്‍ വിഭാഗമായ വൈറ്റ് ഗാര്‍ഡിനെതിരെ വാട്സ്അപ് ഗ്രൂപ്പ് വഴി വിദ്വേഷ പ്രചാരണം നടത്തിയതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ട പെരുമ്പെട്ടി ചിറത്തറക്കല് പി.സി ഏലിയാസിന്റെ മകന് ബോബന് ഏലിയാസിനെതിരെയാണ് നടപടി. റാന്നി നിയോജകമണ്ഡലം മുസ്്ലിം ലീഗ് പ്രവര്‍ത്തകരുടെ പരാതിയിന്മേല് പെരുമ്പെട്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ‘വോയിസ് ഓഫ് ചുങ്കപ്പാറ’ എന്ന പ്രാദേശിക വാട്സ്ആപ് ഗ്രൂപ്പ് വഴി, വയനാട് മേപ്പാടി കമ്യൂണിറ്റി കിച്ചണില്‍ പ്രാതലിനു രക്ഷാപ്രവര്‍ത്തകര്‍ക്ക് കൊടുത്ത ഉപ്പുമാവ് എങ്ങനെ ബ്രെഡ് ആക്കി മാറ്റി എന്നും ഇതിനോട് പന്നിയുടെ തലയില്‍ ഐയുഎംഎല്‍ എന്നും ചേര്‍ത്ത് വൈറ്റ് ഗാര്‍ഡിന്റെ ഫോട്ടോയോടൊപ്പമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാരതീയ നാഗരിക് സുരക്ഷാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വയനാട് ദുരന്തവുമായി ബദ്ധപ്പെട്ട് നാദാപുരം നരിപ്പറ്റ വൈറ്റ് ഗാര്‍ഡിന്റെ കമ്യൂണിറ്റി കിച്ചന് പ്രവര്‍ത്തനവും അത് അടച്ചു പൂട്ടാന്‍ ഉത്തരവിട്ടതും സോഷ്യല്‍ മീഡിയയില്‍ അടക്കം മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാ