
ലോക പുസ്തക തലസ്ഥാനത്ത് അഭിമാനത്തോടെ ഷാര്‍ജ
അബുദാബി: ഇരു രാജ്യങ്ങളുടെയും വികസന വിപ്ലവത്തിന് ശക്തിപകരുന്ന പുതിയ കരാറുകളില്‍ ഒപ്പുവച്ച് ശൈഖ് ഹംദാന്‍ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കി. ധൈഷണിക കാഴ്ചപ്പാടുകള്‍ പങ്കുവച്ചും അതിശയപ്പിക്കുന്ന ആശയങ്ങള്‍ കൈമാറിയും ഇന്ത്യയുടെ മനം കവര്‍ന്നാണ് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മടക്കം. ഇന്ത്യയും യുഎഇയും തമ്മിലുള്ള ദീര്‍ഘകാലത്തെ സുദൃഢമായ ഉഭയകക്ഷി സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പ്രധാന മേഖലകളില്‍ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള പുതുവഴികള്‍ വെട്ടിത്തീര്ത്താണ് ശൈഖ് ഹംദാന്‍ ദുബൈയിലേക്ക് മടങ്ങിയത്.
സമ്പന്നമായ ഭാവിയിലേക്കുള്ള യാത്രയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തത്തെ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് പ്രത്യേകം അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും വേരൂന്നിയതാണെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും അവരുടെ ജനങ്ങളും തമ്മിലുള്ള ബന്ധം മാതൃകാപരമാണെന്നും അവരുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കായി സുപ്രധാന മേഖലകളില്‍ സഹകരണം വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്,വാണിജ്യ,വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ തുടങ്ങിയ ഉന്നത മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചകള്‍ നടത്തിയ ശൈഖ് ഹംദാന്‍ തന്ത്രപ്രധാനമായ നിരവധി കരാറുകളിലാണ് ഒപ്പുവച്ചത്.
ഇന്ത്യയുടെ സമ്പന്നമായ നാഗരിക പൈതൃകവും വിശാലമായ ജനസംഖ്യയും കണക്കിലെടുത്ത് വളരെക്കാലമായി യുഎഇ പാലമായി വര്‍ത്തിച്ചിട്ടുണ്ടെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു. ഇരു രാജ്യങ്ങളും നവീകരണം,സാങ്കേതിക വിദ്യ,സുപ്രധാന മേഖലകളിലെ സഹകരണം എന്നിവയിലൂടെ ശോഭനമായ ഭാവി രൂപപ്പെടുത്തുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം,ഉന്നത വിദ്യാഭ്യാസം,സമുദ്ര സേവനങ്ങള്‍, ലോജിസ്റ്റിക്സ്,സ്വകാര്യ മേഖലയിലെ ഇടപെടല്‍ തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള എട്ട് കരാറുകളിലാണ് (എംഒയു) ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ഒപ്പുവച്ചത്.
കൂടുതല്‍ സുതാര്യവും സുരക്ഷിതവും നിക്ഷേപ സൗഹൃദപരവുമായ സാമ്പത്തിക ബന്ധത്തിന് ശക്തമായ അടിത്തറ സൃഷ്ടിച്ച 2022 ലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനും (സിഇപിഎ) ഉഭയകക്ഷി നിക്ഷേപ ഉടമ്പടിക്കും (ബിഐടി) ആക്കം കൂട്ടുന്നതാണ് പുതിയ കരാറുകള്‍. 2024ല്‍ ഉഭയകക്ഷി വ്യാപാരത്തില്‍ 20% വര്‍ധനവും 2023 നെ അപേക്ഷിച്ച് 240 ബില്യണ്‍ ദിര്‍ഹവുമായി ഉയര്‍ന്നത് പോലുള്ള ശ്രദ്ധേയമായ നേട്ടങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കുമുണ്ട്. യുഎഇയുടെ സ്വകാര്യ മേഖലയുടെ പ്രധാന പങ്ക് വഹിക്കുന്ന യുഎഇയെ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് പ്രശംസിച്ചു. സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്ന നൂതനവും സാങ്കേതിക വിദ്യാധിഷ്ഠിതവുമായ പരിഹാരങ്ങള്‍ സ്വീകരിക്കുന്നതില്‍ ഭാവിയിലേക്കുള്ള മാതൃക സൃഷ്ടിച്ചതിന് ഇന്ത്യയിലെ ദേശീയ സാമ്പത്തിക സ്ഥാപനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ദുബൈ ഇന്റര്‍നാഷണല്‍ ചേംബറിന്റെ ഇന്ത്യയിലെ രണ്ടാമത്തെ പ്രതിനിധി ഓഫീസിന്റെ ഉദ്ഘാടനത്തിലും ശൈഖ് ഹംദാന്‍ പങ്കെടുത്തു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൊന്നും ഏഷ്യയിലെ ആദ്യത്തേതുമായ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) അദ്ദേഹം സന്ദര്‍ശിച്ചു.
കൂടാതെ, ഇന്ത്യയിലെ മുംബൈയില്‍ ഡിപി വേള്‍ഡിന്റെ അത്യാധുനിക ഫ്രീ ട്രേഡ് വെയര്‍ഹൗസിങ് സോണ്‍ (എഫ്ടിഡബ്ല്യുഇസെഡ്) നവ ഷെവ ബിസിനസ് പാര്‍ക്ക് (എന്‍എസ്ബിപി) എന്നിവ ശൈഖ് ഹംദാന്‍ ഉദ്ഘാടനം ചെയ്തു. 200 മില്യണ്‍ യുഎസ് ഡോളറില്‍ (ദിര്‍ഹം 735 മില്യണ്‍) കൂടുതല്‍ നിക്ഷേപമുള്ള ഡിപി വേള്‍ഡിന്റെ ഇന്ത്യയിലെ മൂന്നാമത്തെ എഫ്ടിഡബ്ല്യുഇസെഡാണിത്.
ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും ദുബൈ എയര്‍പോര്‍ട്ട്സിന്റെ ചെയര്‍മാനും എമിറേറ്റ്സ് എയര്‍ലൈന്‍ ആന്റ് ഗ്രൂപ്പിന്റെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം ഉള്‍പ്പെടുന്ന ഉന്നതതല പ്രതിനിധി സംഘം ശൈഖ് ഹംദാനോടൊപ്പമുണ്ടായിരുന്നു. കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗെര്‍ഗാവി, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്ത് ഇബ്രാഹിം അല്‍ ഹാഷിമി,കായിക മന്ത്രി ഡോ. അഹമ്മദ് ബെല്‍ഹൂള്‍ അല്‍ ഫലാസി,സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി,ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ ഹാദി അല്‍ ഹുസൈനി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,ഡിജിറ്റല്‍ ഇക്കണോമി,റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷനുകള്‍ എന്നീ വകുപ്പുകളുടെ സഹമന്ത്രി ഒമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഒലാമ എന്നിവരാണ് ശൈഖ് ഹദാന്റെ പ്രതിനിധി സംഘത്തിലുള്ള മന്ത്രിമാര്്. യുഎഇയുടെ വിവിധ സാമ്പത്തിക മേഖലകളെ പ്രതിനിധീകരിക്കുന്ന നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും നേതാക്കളും കൂടിക്കാഴ്ചകളില്‍ പങ്കെടുത്തു.