
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ദുബൈ: ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റ് മുന്‍ ഡയരക്ടര്‍ ജനറല്‍ ഖലീഫ മുഹമ്മദ് അല്‍ ഖലാഫിയുടെ നിര്യാണത്തില്‍ ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അനുശോചനം രേഖപ്പെടുത്തി. രാജ്യത്തെയും പൗരന്മാരെയും സേവിക്കുന്നതില്‍ അല്‍ ഖലാഫി ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്നുവെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു. ദുബൈയിലെ വിശ്വസ്തനായ മനുഷ്യനായിരുന്ന ഖലാഫിയുടെ കുടുംബത്തിനും ബന്ധുക്കള്‍ക്കും ആത്മാര്‍ത്ഥമായ ദുഖവും അനുശോചനം അറിയിക്കുന്നുവെന്നും അല്ലാഹു അദ്ദേഹത്തോട് കരുണ കാണിക്കട്ടെയെന്നും ശൈഖ് ഹംദാന്‍ എക്സില്‍ കുറിച്ചു.