
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
കുവൈത്ത് സിറ്റി: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ചരിത്രം ഇതിവൃത്തമാക്കി യുവ പന്ധിതനും വാഗ്മിയുമായ എന്‍സി ജംഷീറലി ഹുദവി രചിച്ച നോവല്‍ ‘ഹാജി’ കുവൈത്തില്‍ പ്രകാശിതമായി. ദജീജ് മെട്രോ മെഡിക്കല്‍ കെയര്‍ ഓഡിറ്റിറ്റോറിയത്തില് നടന്ന ചടങ്ങില്‍ കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ(സിജി) കോമ്പിറ്റെന്‍സി ഡവലപ്മെന്റ് ഡയരക്ടര്‍ പിഎ ഹുസൈന് കൈമാറി പ്രകാശന കര്‍മം നിര്‍വഹിച്ചു. സിജി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അനസ് ബിച്ചു മുഖ്യാതിഥിയായി. കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ കാരി,ട്രഷറര്‍ ഹാരിസ് വള്ളിയോത്ത് സഹഭാരവാഹികളായ റഊഫ് അല്‍ മശ്ഹൂര്‍ തങ്ങള്‍,ഇഖ്ബാല്‍ മാവിലാടം,എംആര്‍ നാസര്‍, ഷാഹുല്‍ ബേപ്പൂര്‍,’ഹാജി’ കുവൈത്ത് കോര്‍ഡിനേറ്റര്‍ മിസ്ഹബ് മാടമ്പില്ലത്ത് പങ്കെടുത്തു. പുസ്തകം ആവശ്യമുള്ളവര്‍ക്ക് +965 6562 9775 നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് കോര്‍ഡിനേറ്റര്‍ അറിയിച്ചു.