
വഖഫ് നിയമം സ്റ്റേ ചെയ്തതിനെതിരെകേന്ദ്രസര്ക്കാര് സുപ്രീംകോടതിയില്‍
അബുദാബി: ആലപ്പുഴ സ്വദേശി അബുദാബിയില്‍ താമസ സ്ഥലത്ത് മരിച്ചു. ചേര്‍ത്തല കടക്കരപ്പള്ളി ജിന്വാ നിവാസില്‍ വാസുദേവന്റെ മകന് ജിവി വിഷ്ണുദത്തന് (35) അബുദാബി നേവി ഗേറ്റ് ഏരിയയിലെ താമസ സ്ഥലത്ത് മരിച്ചത്. കഴിഞ്ഞ 12ാം തീയതി മുതല്‍ വിഷ്ണുദത്തനെ കുറിച്ച് ബന്ധുക്കള്‍ക്ക് വിവരമില്ലായിരുന്നു. ഇതേതുടര്‍ന്ന് സിംഗപ്പൂരിലുള്ള മാതാപിതാക്കളും സഹോദരിയും അബുദാബി കെഎംസിസി പ്രവര്‍ത്തകരെ ബന്ധപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെയും കെഎംസിസി പ്രവര്‍ത്തകരുടെയും അന്വേഷണത്തില്‍ 16ാം തീയതി നേവി ഗേറ്റിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അബുദാബിയില്‍ ബ്ലുഫിന്‍ മറൈന്‍ സര്‍വീസ് കമ്പനിയില്‍ പാര്‍ട്ണറായിരുന്നു. അവിവാഹിതനാണ്. മാതാവ്: ജയമ്മ. സഹോദരി: ജിന്വമോള്. അബുദാബി കെഎംസിസി ലീഗല്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ഇന്നലെ നാട്ടില്‍ കൊണ്ടുപോയി. ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍ സംസ്കാരം നടക്കും.