
തെരുവ് കച്ചവടക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു
അബുദാബി: മലയാളത്തിലെ അതികായരായ എഴുത്തുകാരെ വളര്‍ത്തിയെടുത്തത് ചന്ദ്രികയാണെന്ന് എഴുത്തുകാരനും കോളമിസ്റ്റുമായ ഷാജഹാന് മാടമ്പാട്ട് പറഞ്ഞു. ഗള്‍ഫ് ചന്ദ്രികയുടെ പുതിയ ചുവടുവെപ്പായ മൊബൈ ല്‍ ആപ്പ് സബ്സ്ക്രിപ്ഷന് കാമ്പയിന് അബുദാബിയിലെ ഗള്‍ഫ് ചന്ദ്രിക ഓഫീസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. സമ്പന്നമായ സാംസ്കാരിക പാരമ്പര്യമാണ് ചന്ദ്രിക ഇന്നും കാത്തുസൂക്ഷിക്കുന്നത്. താനും വായിച്ചു തുടങ്ങിയ ചന്ദ്രികയില്‍ തന്നെയാണ് എഴുതിതുടങ്ങിയതും. യുഎഇയി ല്‍ ആരംഭിച്ചിട്ടുള്ള ചന്ദ്രികയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഗള്‍ഫ് ചന്ദ്രികക്ക് പ്രവാസ ലോകത്ത് വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അബുദാബി കെഎംസിസി സംസ്ഥാന പ്രസിഡന്റും ഗള്‍ഫ് ചന്ദ്രിക ഗവേണിങ് ബോഡി ജനറല്‍ കണ്‍വീനറുമായ ഷുക്കൂറലി കല്ലുങ്ങല്‍ അധ്യക്ഷനായി. കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് പട്ടാമ്പി, ഗള്‍ഫ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ എന്‍.എ.എം ജാഫര്‍, ന്യൂസ് എഡിറ്റര്‍
റവാസ് ആട്ടീരി, സീനിയര്‍ റിപ്പോര്‍ട്ടര്‍ സൂര്യ വിനീഷ്, വിഷ്വല്‍ എഡിറ്റര്‍ ദീപുവര്ഗീസ്, ഗ്രാഫിക് ഡിസൈനര്‍ ഷബീര്‍ മാട്ടൂല്‍, അഡ്മിന് ജസ്ന ഷാനവാസ്,അദീല നൂറ,ദിവ്യ എന്നിവര്‍ പങ്കെടു ത്തു. യുഎഇ കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ തുടക്കം കുറിച്ച പ്രചാരണ കാമ്പയിനിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത് തലങ്ങളില്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കും. മുഴുവന്‍ ഘടകങ്ങളിലും കോര്‍ഡിനേറ്റര്‍മാരാണ് കാമ്പയിന് നേതൃത്വം നല്‍കുക. യുഎഇ കെഎംസിസിയാണ് പ്രത്യേക കാമ്പയിന് പ്രഖ്യാപിച്ചത്.
https://play.google.com/store/apps/details?id=com.gulfchandrika.gulfchandrika എന്ന ലിങ്കിലൂടെ ആപ് സൗണ്‍ലോഡ് ചെയ്യാം.