
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ഫുജൈറ: റമസാന്‍ പുണ്യം നുകരാന്‍ ഫുജൈറയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കിലേക്ക് വിശ്വാസികളുടെ പ്രവാഹം. വടക്കന്‍ എമിറേറ്റിലെ വലുതും വിസ്മയിപ്പിക്കുന്ന ശില്പ ഭംഗിയുള്ളതുമായ മസ്ജിദാണ് ഫുജൈറ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക്. മേഖലയിലെ പ്രധാനപ്പെട്ട സന്ദര്‍ശന കേന്ദ്രം കൂടിയാണിത്. പള്ളിയിലെത്തുന്നവര്‍ക്ക് സുഗമമായ പ്രവേശനവും സുരക്ഷയും ഉറപ്പാക്കുന്നതിനായി പ്രാര്‍ത്ഥന സമയങ്ങളില്‍ പള്ളിയുടെ തെക്ക് ഭാഗത്തുള്ള ഒമ്പതാം ഗെയിറ്റും വടക്കു ഭാഗത്തുള്ള മൂന്നാം ഗെയിറ്റും തുറന്നിട്ടുണ്ട്.
ആരാധനക്കായി എത്തുന്നവര്‍ക്കു മാത്രമേ ഇതിലൂടെ പ്രവേശനമുള്ളൂ. അതേസമയം സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം ഗെയിറ്റ് നമ്പര്‍ ആറിലൂടെയാണ്. തിരക്ക് കൂടുന്ന സാഹചര്യത്തില്‍ വിശ്വാസികള്‍ക്ക് പ്രവേശിക്കാനായി മറ്റു ഗെയിറ്റുകളും തുറക്കും. പള്ളിയിലെ അതിഥികളുടെ സൗകര്യാര്‍ത്ഥം രണ്ടായിരത്തിലധികം പാര്‍ക്കിങ് സ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രത്യേക സംഘങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിച്ച് പള്ളിയിലെത്തുന്നവരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നുണ്ട്. ലിഫ്റ്റുകള്‍,അഗ്നിരക്ഷാ,ശബ്ദ,എയര്‍ കണ്ടീഷനിങ് സംവിധാനങ്ങള്‍ എന്നിവ നവീകരിച്ചിട്ടുണ്ട്. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം ആറു മണി വരെയും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയുമാണ്സന്ദര്ശനസമയം.