
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: ഖലീഫ ഫണ്ട് ഫോര്‍ എന്റര്‍െ്രെപസ് ഡെവലപ്മെന്റ് (കെഎഫ്ഇഡി) അബുദാബിയുടെ മുന്‍ഗണനാ മേഖലകളിലെ ഉയര്‍ന്നുവരുന്നതും സ്ഥാപിതവുമായ പദ്ധതികളില്‍ ഇമാറാത്തി സംരംഭകരെ പിന്തുണയ്ക്കുന്നതിനായി പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. നൂതന ബിസിനസ് സംരംഭങ്ങളുടെ ആവശ്യകതകള്‍ നിറവേറ്റുന്നതിനായയുള്ള ഇടത്തരം,ദീര്‍ഘകാല വായ്പകള്‍ക്കുള്ള അപേക്ഷകളാണ് ക്ഷണിച്ചിട്ടുള്ളത്. ആരോഗ്യ സംരക്ഷണം,വിദ്യാഭ്യാസം,കാര്‍ഷിക സാങ്കേതിക വിദ്യ,വിവര സാങ്കേതിക വിദ്യ,ആശയവിനിമയം, ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളിലെ സംരംഭകര്‍ക്കാണ് ഫണ്ട് അനുവദിക്കുന്നതെന്ന് കെഎഫ്ഇഡി ആക്ടിങ് സിഇഒ മൂസ ഉബൈദ് അല്‍ നസ്രി പറഞ്ഞു.