
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
യുഎം അബ്ദുറഹ്മാന് മുസ്ലിയാര്
ദുബൈ: മൂല്യച്യുതി വ്യാപകമായ കാലത്ത് ധര്മപാഠങ്ങളാണ് നേരിലേക്ക് ദിശകാണിക്കുകയെന്ന് പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് യുഎം അബ്ദുറഹ്മാന് മുസ്ലിയാര് പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് വിദ്യാഭ്യാസ സമുച്ചയം ദുബൈ കമ്മിറ്റി സംഘടിപ്പിച്ച മജ്ലിസുന്നൂര്,ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ധാര്‍മിക വിദ്യാഭ്യാസത്തിലൂടെ മാത്രമാണ് മൂല്യങ്ങളുടെ വീണ്ടെടുപ്പ് സാധ്യമാവുന്നതെന്നും മത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തകരും നിരന്തര പ്രചാരകരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈ ദേര ലാന്റ്മാര്‍ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് ദുബൈ കമ്മിറ്റി സംഘടിപ്പിച്ച സംഗമത്തില്‍ പ്രസിഡന്റ് അബ്ദുസ്സലാം ഹാജി അധ്യക്ഷനായി. സയ്യിദ് അബ്ദുല്‍ ഹകീം അല്‍ ബുഖാരി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. അബ്ദുല്ല ഫൈസി ചെങ്കള,റഷീദ് ഹാജി കല്ലിങ്കല്‍,മൊയ്ദു നിസാമി,അബ്ദുറശീദ് ഇര്‍ശാദി ഹുദവി തൊട്ടി പ്രസംഗിച്ചു.