
മലയാളത്തിലെ പ്രമുഖ എഴുത്തുകാരെവളര്ത്തിയെടുത്തത് ചന്ദ്രിക:ഷാജഹാന് മാടമ്പാട്ട്
ഷാര്‍ജ : ഗള്‍ഫ് ചന്ദ്രിക ടാല്‍റോപ് സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സ് നാളെ ഷാര്‍ജയില്‍ നടക്കും. വൈകുന്നേരം 6.30 മുതല്‍ രാത്രി 9.30 വരെ ഷാര്‍ജ ഹോളിഡേയ്സ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടക്കുന്ന സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സില്‍ നൂതന ടെക്നോളജികളെയും വന്‍കിട സ്റ്റാര്‍ട്ടപ്പുകളെയും പരിചയപ്പെടുത്തും. കാലിഫോര്‍ണിയയിലെ സിലിക്കണ്‍വാലിയെ പോലെ ടെക്നോളജിയുടെയും സ്റ്റാര്‍ട്ടപ്പിന്റെയും ആസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ടാല്‍റോപിന്റെ ലക്ഷ്യം. കേരളത്തിന്റെ ഭൂമി ശാസ്ത്രപരമായ സവിശേഷതകളെ പരിഗണിച്ചുകൊണ്ട് എജ്യൂക്കേഷന്‍,ഐ.ടി,സ്റ്റാര്‍ട്ടപ്പ്,ടൂറിസം,ഹെല്‍ത്ത്കെയര്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ കേരളത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞുള്ള പദ്ധതികള്‍ ടാല്‍റോപ് യാഥാര്‍ത്ഥ്യമാക്കും. ഈ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന വന്‍കിട സ്റ്റാര്‍ട്ടപ്പുകള്‍ ഒരുക്കാന്‍ കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ തന്നെ കാതലായ മാറ്റങ്ങളുണ്ടാകണം.
നൂതന ടെക്നോളജി ലഭ്യമാവുകയും പ്രതിഭത്വമുള്ള മനുഷ്യവിഭവ ശേഷി ഒരുക്കുകയും വേണം. യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ ഉള്‍പ്പടെ സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ പാകത്തില്‍ നിരവധി സംരംഭങ്ങള്‍ സൃഷ്ടിക്കണം. ഇത്രയധികം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടണമെങ്കില്‍ അതിനനുസരിച്ച് വന്‍കിട സംരംഭങ്ങള്‍ ഉയര്‍ന്നു വരണം. കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിലൂടെ വലിയൊരു പരിവര്‍ത്തനം സാധ്യമാകുമെന്ന് തിരിച്ചറിഞ്ഞാണ് സിലിക്കണ്‍വാലി മോഡല്‍ അനുകൂല ഇക്കോസിസ്റ്റം ഒരുക്കി ആപ്പിളും ആമസോണും ആലിബാബയുമെല്ലാം പോലെ വന്‍കിട സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തില്‍ നിന്നും സാധ്യമാക്കുക എന്ന ഇനീഷ്യേറ്റീവിന് ടാല്‍റോപ് തുടക്കമിട്ടത്.
വാര്‍ത്താമാധ്യമ രംഗം സാമൂഹിക മുന്നേറ്റത്തിനുതകുന്നതാകണമെന്ന നയനിലപാടില്‍ വിട്ടുവീഴ്ചയില്ലാതെ,പതിറ്റാണ്ടുകളായി മലയാളിയുടെ വായനാലോകത്തെ സമ്പന്നമാക്കുന്ന ചന്ദ്രിക ദിനപത്രം ഉപാധികളില്ലാത്ത പിന്തുണയാണ് കേരളത്തില്‍ നിന്നും വന്‍കിട സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ത്തിയെടുക്കുകയെന്ന ടാല്‍റോപിന്റെ ദൗത്യത്തിന് നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് ഗള്‍ഫ് ചന്ദ്രികയും ടാല്റോപും ചേര്‍ന്ന് മലയാളിയുടെ ‘സെക്കന്റ് ഹോം’ ആയ ജിസിസിയില്‍ സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിച്ചു വരുന്നത്. ജിസിസിയിലെ മലയാളി സമൂഹത്തോടൊപ്പം ചേര്‍ന്ന് കേരളത്തെ ലോകവുമായി ബന്ധിപ്പിച്ച് വന്‍കിട സ്റ്റാര്‍ട്ടപ്പുകള്‍ ഒരുക്കി തൊഴിലില്ലായ്മയുള്‍പ്പെടെ സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം സംരംഭക മേഖലയില്‍ വലിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹായകമാവുന്നൊരു ദൗത്യത്തെയാണ് സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സ് പരിചയപ്പെടുത്തുന്നത്.
ഓരോന്നിനും 100 കോടി മുതല്‍ 1000 കോടി വരെ മൂല്യമുള്ള നൂറിലധികം ഡിജിറ്റല്‍ അസറ്റുകള്‍ നിര്‍മ്മിച്ചെടുക്കുന്ന ടെക്നോളജി കമ്പനിയാണ് ടാല്‍റോപ്. സാമൂഹികസാമ്പത്തിക ഉന്നമനത്തിനുള്ള അവസരങ്ങളാണ് ഒരു സമൂഹത്തിന്റെ മുന്നേറ്റം സാധ്യമാക്കുന്നത് എന്നത് കൊണ്ടുതന്നെ ഓരോ മലയാളിക്കും സാമ്പത്തിക സുസ്ഥിരതയും സാമൂഹിക അന്തസും നേടിയെടുക്കാന്‍ കഴിയുന്ന അവസരങ്ങളെ വിശദമാക്കുന്നതിനുമാണ് ഗള്‍ഫ് ചന്ദ്രികയും ടാല്റോപും ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നതെന്ന് ഗള്‍ഫ് ചന്ദ്രിക ഗവേണിങ് ബോഡി ജനറല്‍ കണ്‍വീനര്‍ ഷുക്കൂറലി കല്ലുങ്ങല്‍, ചന്ദ്രിക ദിനപത്രം റസിഡന്റ് മാനേജര്‍ പി.എം മുനീബ് ഹസന്,ടാല്‍റോപ് കോഫൗണ്ടര്‍ ആന്റ് സിഇഒ സഫീര്‍ നജുമുദ്ദീന്‍ എ്ന്നിവര്‍ അറിയിച്ചു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് https://conference.chandrikanavathi.in/CSSJ ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.