ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : സിലിക്കണ്‍വാലി മോഡല്‍ കേരളമെന്ന ലക്ഷ്യത്തോടൊപ്പം ചേര്‍ന്ന് പ്രവാസ ലോകം. ഗള്‍ഫ് ചന്ദ്രികയും ടാല്റോപും ചേര്‍ന്ന് അബുദാബിയില്‍ സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സ് പങ്കാളിത്തം കൊണ്ടും സജീവ ഇടപെടല്‍ കൊണ്ടും വേറിട്ടതായി. ടാല്‍റോപ് നടപ്പില്‍ വരുത്തികൊണ്ടിരിക്കുന്ന സിലിക്കണ്‍വാലി മോഡല്‍ കേരളമെന്ന ദൗത്യത്തിന്റെ അനിവാര്യത കോണ്‍ഫറന്‍സ് ചൂണ്ടിക്കാട്ടി. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള മലയാളി സമൂഹത്തെ കേരളത്തിലൊരു സിലിക്കണ്‍വാലി മോഡല്‍ എന്ന ആശയത്തിലേക്ക് ഒരുമിപ്പിച്ച്, ഓരോ മലയാളിയുടെയും വിവിധ ടാലന്റുകള്‍ ഉപയോഗപ്പെടുത്തി കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് വിപ്ലവം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിവരുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അബുദാബിയില്‍ സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.
ഐ.ടി, എഡ്യുക്കേഷന്‍, തൊഴില്‍ മേഖലകളിലെ നൂതന മുന്നേറ്റങ്ങള്‍ പങ്കുവെച്ച കോണ്‍ഫറന്‍സില്‍ കേരളത്തെ ടെക്നോളജിയുടെയും സംരംഭകത്വത്തിന്റെയും ആസ്ഥാനമാക്കി മാറ്റുന്നതിന് ടാല്‍റോപ് ചെയ്തു വരുന്ന പ്രവര്‍ത്തനങ്ങളും വിശദമായി ചര്‍ച്ച ചെയ്തു. കേരളത്തിന്റെ ഭൂപ്രകൃതിക്കനുയോജ്യമായി എഡ്യുക്കേഷന്‍, ഐ.ടി, സ്റ്റാര്‍ട്ടപ്പ്, ടൂറിസം, ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ വന്‍കിട സംരഭങ്ങള്‍ വളര്‍ന്നു വരുന്നതിന് സഹായകരമായ ഇക്കോസിസ്റ്റങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്ന ടാല്‍റോപ് കേരളത്തെ ഹെഡ് ഓഫീസാക്കി ഇന്ത്യയെ പ്രൊഡക്ഷന്‍ ഹബ്ബാക്കി ലോകത്തിലെ 193 രാജ്യങ്ങളെ ഐ.ടി സര്‍വ്വീസുകളിലൂടെ കണക്ട് ചെയ്ത്, ആ രാജ്യങ്ങളെ കേരളത്തിന്റെ മാര്‍ക്കറ്റായി മാറ്റുവാനാണ് ലക്ഷ്യമിടുന്നത്.
കേരളത്തെ ഹെഡ് ഓഫീസാക്കി മാറ്റുന്നതിന് ആവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍, മാന്‍പവര്‍ തുടങ്ങിയവ ഒരുക്കുന്നതിനുള്പ്പെടെ 20 ലോക്സഭാ മണ്ഡലങ്ങളിലും റീജിയണല്‍ ഓഫീസുകളും 140 നിയോജക മണ്ഡലങ്ങളിലും ടെക്കീസ് പാര്‍ക്കുകളും 941 ഗ്രാമപ്പഞ്ചായത്തുകളിലും 6 കോര്‍പ്പറേഷനുകളിലും 87 മുനിസിപ്പാലിറ്റികളിലുമായി 1064 വില്ലേജ് പാര്‍ക്കുകളും ഒരുക്കി വരുന്നു. യുവ ശാസ്ത്രജ്ഞരെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ 140 സ്കൂളുകളിലും ഇന്‍വെന്റര്‍ പാര്‍ക്കുകളും ആരംഭിച്ചു വരുന്നു. ഇന്ത്യയിലെ മറ്റു 27 സംസ്ഥാനങ്ങളിലെയും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ക്യാപിറ്റല്‍ സിറ്റികളില്‍ ഒരു റീജിയണല്‍ ഓഫീസ് സ്പേസ് ഒരുക്കി പ്രൊഡക്ഷന്‍ സെന്ററുകള്‍ കണ്ടെത്തിയുമാണ് ഇന്ത്യയെ പ്രൊഡക്ഷന്‍ ഹബ്ബാക്കി വേള്‍ഡ് മാര്‍ക്കറ്റിലേക്ക് പാകമായൊരു ബ്രാ ന്റായി ടാല്‍റോപ് മാറി കൊണ്ടിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 20 രാജ്യങ്ങളിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ജി.സി.സി യില്‍ വിവിധ പ്രൊജക്ടുകള്‍ക്ക് തുടക്കമിട്ടും ഓഫീസുകള്‍ ആരംഭിച്ചും പ്രവര്‍ത്തനം സജീവമാക്കിയിരിക്കുന്നത്.
അബുദാബി മാരിയറ്റ് ഹോട്ടല്‍ ഡൗണ്ടൗണില് സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സില്‍ ഗള്‍ഫ് ചന്ദ്രിക ഗവേര്‍ണിങ് ബോഡി ജനറല്‍ കണ്‍വീനര്‍ ഷുക്കൂര്‍ അലി കല്ലുങ്ങല്‍, ടാല്‍റോപ് കോഫൗണ്ടര്‍ ആന്റ് സി.ഇ.ഒ സഫീര്‍ നജുമുദ്ദീന്‍, അബുദാബി കെ.എം.സി.സി ജനറല്‍ സെക്രട്ടറി സി.എച്ച് യൂസഫ്, ട്രഷറര്‍ പി.കെ അഹമ്മദ്, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല, ടാല്‍റോപ് ഡയറക്ടര്‍ ആന്റ് ചീഫ് മീഡിയ ഓഫീസര്‍ ഷമീര്‍ ഖാന്, ടാല്‍റോപ് ഡയറക്ടര്‍ ആന്റ് സി.എഫ്.ഒ അനസ് അബ്ദുള്‍ ഗഫൂര്‍, ചന്ദ്രിക കോഴിക്കോട് റസിഡന്റ് മാനേജര്‍ മുനീബ് ഹസ്സന്, മാര്‍ക്കറ്റിംഗ് മാനേജര്‍ നബീല്‍ തങ്ങള്‍ സംസാരിച്ചു. സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ചന്ദ്രിക പ്രസിദ്ധീകരിച്ച ടാല്‍റോപ് പ്രത്യേക പതിപ്പിന്റെ പ്രകാശനം സഫീര്‍ നജുമുദ്ദീന്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി.ബാവ ഹാജിക്ക് കൈമാറി നിര്‍വഹിച്ചു.