
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അബുദാബി: ഡിജിറ്റല്‍ മാധ്യമ രംഗത്ത് നൂതന സംവിധാനങ്ങളുമായി മുന്നേറുന്ന ‘ഗള്‍ഫ് ചന്ദ്രിക’യുടെ എറണാകുളം ജില്ലാതല പ്രചാരണ കാമ്പയിന് തുടക്കമായി. ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ‘ഗള്‍ഫ് ചന്ദ്രിക’ മൊബൈല്‍ ആപ്ലിക്കേഷന്‍ സബ്സ്ക്രൈബ് ചെയ്താണ് പ്രചാരണ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചത്. വരും ദിവസങ്ങളില്‍ ജില്ലയിലെ കൂടുതല്‍ പ്രവര്‍ത്തകരിലേക്കു ഗള്‍ഫ് ചന്ദ്രിക കാമ്പയിന് എത്തിക്കുമെന്ന് ആക്ടിങ് പ്രസിഡന്റ് സുധീര്‍ ഹംസയും ജനറല്‍ സെക്രട്ടറി അബ്ദുസ്സ സമദും പറഞ്ഞു.
ചുരുങ്ങിയ കാലയളവില്‍ തന്നെ പ്രവാസ ലോകത്ത് മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയോടെ മുന്നേറുന്ന ഗള്‍ഫ് ചന്ദ്രികക്ക് ഇതിനകം തന്നെ ആയിരക്കണക്കിന് അനുവാചകരുണ്ട്. തികച്ചും സൗജന്യമായി ഗള്‍ഫ് ചന്ദ്രിക ഇ പേപ്പര്‍ വളരെ ക്ലാരിറ്റിയോടെ മൊബൈലിലൂടെ തന്നെ വായിക്കാനും പ്രധാനപ്പെട്ട വാര്‍ത്തകളുടെയും അപ്ഡേഷനുകളുടെയും വിഡിയോകള്‍ കാണാനും കേള്‍ക്കാനും പ്രത്യേക ആപ്പിലൂടെ സാധിക്കുമെന്നത് ഗള്‍ഫ് ചന്ദ്രികയെ മറ്റു മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായിട്ടുള്ള ‘ഗള്‍ഫ് ചന്ദ്രിക’ ആപ്ലിക്കേഷന്റെ പ്രചാരണം പ്രവാസി മലയാളികള്‍ക്കിടയില്‍ സജീവമാക്കി കൂടുതല്‍ പേരെ സബ്സ്ക്രൈബ് ചെയ്യിപ്പിക്കുവാനും യോഗം തീരുമാനിച്ചു. മുതിര്‍ന്ന കെഎംസിസി നേതാവ് ഉമ്മര്‍ അറക്കപ്പടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റും ഗള്‍ഫ് ഗള്‍ഫ് ചന്ദ്രിക കോര്‍ഡിനേറ്ററുമായ സുധീര്‍ ഹംസ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ്,ഖാജ മുഹ്യുദ്ധീന്‍,സിയാദ് പട്ടിമറ്റം,മുനീര്‍ ഇടപ്പള്ളി,അബിനാസ്, ആസിഫ് എടത്തല പ്രസംഗിച്ചു.