
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അബുദാബി: ഡിജിറ്റല്‍ മാധ്യമ രംഗത്ത് വിപ്ലവകരമായ വളര്‍ച്ചയിലേക്ക് കുതിക്കുന്ന ‘ഗള്‍ഫ് ചന്ദ്രിക’യ്ക്ക് കരുത്തുറ്റ പിന്‍ബലവുമായി അബുദാബി തവനൂര്‍ മണ്ഡലം കെഎംസിസി. മാര്‍ച്ച് പത്ത് മുതല്‍ ആരംഭിച്ച പ്രചാരണ കാമ്പയിനെ ഏറ്റെടുത്ത് മണ്ഡലത്തില്‍ ഗള്‍ഫ് ചന്ദ്രിക മൊബൈല്‍ ആപ്ലിക്കേഷന്‍ സബ്സ്ക്രിപ്ഷന് കാമ്പയിന് തുടക്കം. കുറിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റ്ററില്‍ തവനൂര്‍ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച ചടങ്ങില്‍ നാഷണല്‍ കെഎംസിസി ജനറല്‍ സെക്രട്ടറി പികെ അന്‍വര്‍ നഹ മണ്ഡലം കെഎംസിസി കോര്‍ഡിനേറ്റര്‍ നൗഫലിന് ബ്രോഷര്‍ നല്കി മണ്ഡലംതല പ്രചാരണോദ്ഘാടനം നിര്‍വഹിച്ചു.
പ്രവാസത്തിന്റെ ഉള്‍ത്തുടിപ്പ് ഒപ്പിയെടുത്ത് അതിവേഗം അനുവാചകരിലെത്തിക്കുന്ന ‘ഗള്‍ഫ് ചന്ദ്രിക’ പ്രവാസ ലോകത്ത് ശ്രദ്ധേയമായ ഇടം നേടിയിരിക്കുകയാണ്. സബ്സ്ക്രിപ്ഷന് കാമ്പയിന് വന്‍ വിജയമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ടികെ നാസര്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് തൃപ്രങ്ങോട്,സെക്രട്ടറി ഷമീര്‍ പുറത്തൂര്‍,ഗള്‍ഫ് ചന്ദ്രിക ജില്ലാ കോര്‍ഡിനേറ്റര്‍ ഷാഹിര്‍ പൊന്നാനി,മുന്‍ ജില്ലാ സെക്രട്ടറി ഹൈദര്‍ ബിന്‍ മൊയ്തു.സലാം പുറത്തൂര്‍,അഷ്റഫ് ടി.എ,ആരിഫ് ആലത്തിയൂര്‍,താജു ചമ്രവട്ടം,പങ്കെടുത്തു. മണ്ഡലം ജനറല്‍ സെക്രട്ടറി നൗഫല്‍ ചമ്രവട്ടം സ്വാഗതവും മണ്ഡലം ട്രഷറര്‍ റഹീം തിണ്ടലംനന്ദിപറഞ്ഞു.